യുകെ, ഫ്രാന്‍സ് സ്വദേശികളായ വനിതകള്‍ വര്‍ക്കല പൊലീസ് സ്റ്റേഷനില്‍ നേരിട്ടെത്തി പരാതി നല്‍കി. വര്‍ക്കല പാപനാശത്ത് സായാഹ്ന സവാരിക്ക് ഇറങ്ങിയതായിരുന്നു യുവ തികള്‍
തിരുവനന്തപുരം: വര്‍ക്കലയില്‍ വിദേശ വനിതകള്‍ക്ക് നേരെ അതിക്രമത്തിന് ലൈംഗികാതിക്രമ ത്തിന് ശ്രമം. ബൈക്കിലെത്തിയ രണ്ടംഗ സംഘ മാണ് ആക്രമിക്കാന്‍ ശ്രമിച്ചത്. യുകെ, ഫ്രാന്‍സ് സ്വദേശികളായ വനിതകള്‍ വര്‍ക്കല പൊലീസ് സ്റ്റേഷനില്‍ നേരിട്ടെത്തി പരാതി നല്‍കി. വര്‍ക്ക ല പാപനാശത്ത് സായാഹ്ന സവാരിക്ക് ഇറങ്ങിയതായിരുന്നു യുവതികള്‍. കഴിഞ്ഞ നാല് മാസമായി വര്‍ക്കലയിലെ ഹോം സ്റ്റേയില്‍ താമ സിക്കു കയാണ് ഇവര്‍.
തിങ്കളാഴ്ച രാത്രി എട്ടുമണിയോടെയാണ് സംഭവം. ബീച്ചില്‍ നടക്കാനിറങ്ങിയ സമയത്താണ് ബൈ ക്കിലെത്തിയ രണ്ടംഗ സംഘം ലൈംഗികാതി ക്രമത്തിന് ശ്രമിച്ചതെന്ന് വിദേശ വനിതകളുടെ പരാ തിയില്‍ പറയുന്നു. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇവര്‍ക്കൊപ്പം മുംബൈ സ്വദേശിയാ യ യുവതിയും ഉണ്ട്. മുംബൈ സ്വദേശിക്കെതിരെ നേരത്തെയും അതിക്രമം നടന്നിട്ടുള്ളതായി പരാതിയില്‍ പറയുന്നു
സംഭവം നടന്ന സ്ഥലത്ത് വെളിച്ചം കുറവാണ്. ഈസമയത്ത് ബൈക്കിലെത്തിയ രണ്ടംഗ സംഘം ആക്രമിക്കാന്‍ ശ്രമിക്കുകയായിരുന്നു. മാസ്‌ക് ധരിച്ചത് മൂലം ഇവരെ പെട്ടെന്ന് തിരിച്ചറിയാന്‍ സാധി ച്ചില്ല. എന്നാല്‍ ഇവരെ കുറിച്ച് ഏകദേശം രൂപം ലഭിച്ചതായാണ് പൊലീസ് പറയുന്നത്. പ്രതികള്‍ മ ദ്യപിച്ചിരുന്നതായി വനിതകള്‍ പറയുന്നു. ഇവര്‍ യുവതികളോട് അസഭ്യം പറയുകയും ശരീരത്തില്‍ തട്ടി ഭീഷണിപ്പെടുത്തുകയും ചെയ്തു.