ജിദ്ദ ഇസ്ലാമിക് തുറമുഖം വഴി ഫ്രൂട്ട്സ് കണ്ടെയ്നറില്‍ ഓറഞ്ചുകള്‍ക്കിടയില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച വന്‍ ലഹരി മരുന്ന് ശേഖരമാണ് പിടിച്ചെടുത്തത്
ജിദ്ദ : സൗദിയില്‍ വീണ്ടും വന്‍ മയക്ക് മരുന്ന് വേട്ട. ജിദ്ദ ഇസ്ലാമിക് തുറമുഖം വഴി ഫ്രൂട്ട്സ് കണ്ടെ യ്നറില്‍ ഓറഞ്ചുകള്‍ക്കിടയില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച വന്‍ ലഹരി മരുന്ന് ശേഖരമാണ് പിടി ച്ചെടുത്തത്.
ഓറഞ്ച് പെട്ടികളില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച നിരോധിത മരുന്നായ നാല്‍പത്തി അഞ്ച് ദശല ക്ഷ ത്തിലധികം ക്യാപ്റ്റഗണ്‍ ഗുളികളാണ് സൗദി കസ്റ്റംസ് അധികൃതര്‍ പിടികൂടിയത്.ജിദ്ദ ഇസ്ലാമിക് പോര്‍ട്ട് വഴിവഴി വന്ന ചരക്ക് നടപടിക്രമങ്ങള്‍ക്ക് എക്സ്-റേ പരിശോധനയിലാണ് വലിയ അളവില്‍ ക്യാപ്റ്റഗണ്‍ ഗുളികകള്‍ കണ്ടെത്തിയത്.
സംഭവുമായി ബന്ധപ്പെട്ട് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് നാര്‍ക്കോട്ടിക്സ് കണ്‍ട്രോളിന്റെ സഹായത്തോ ടെ പ്രതികളെ പിടികൂടിയതായും തുടര്‍ നടപടികള്‍ക്കായി പബ്ലിക് പ്രൊസിക്യൂഷന് കൈമാറിയ തായും കസ്റ്റംസ് അതോറിറ്റി വ്യക്തമാക്കി.