കോവിഡ് മൂന്നാം തരംഗം ഭീഷണിയുള്ളതിനാല്‍ പ്രകടനങ്ങള്‍ക്കും റാലികള്‍ക്കും രാഷ്ട്രീയ പാ ര്‍ട്ടികള്‍ക്ക് അനുമതി നല്‍കരുതെന്ന് മഹാരാഷ്ട്ര സര്‍ക്കാരിനോട് ബോംബെ ഹൈക്കോടതി. ഇക്കാര്യത്തില്‍ വീഴ്ച സംഭവിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും കോടതി വ്യ ക്തമാക്കി
മുംബൈ: കോവിഡ് മൂന്നാം തരംഗം ഭീഷണിയുള്ളതിനാല്‍ പ്രകടനങ്ങള്‍ക്കും റാലികള്‍ക്കും രാ ഷ്ട്രീയ പാര്‍ട്ടികള്‍ക്ക് അനുമതി നല്‍കരുതെന്ന് മഹാരാഷ്ട്ര സര്‍ക്കാരിനോട് ബോംബെ ഹൈക്കോ ടതി. ഇക്കാര്യത്തില്‍ വീഴ്ച സംഭവിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും കോടതി വ്യ ക്തമാക്കി. രണ്ടാം തരംഗത്തില്‍ നിന്നും സംഭവിച്ച നഷ്ടങ്ങള്‍ മനസിലാക്കി മൂന്നാം തരംഗത്തെ നേരിടാന്‍ തയ്യാറെടുക്കണമെന്നും കോടതി നിര്‍ദേശിച്ചു.
പകര്‍ച്ചവ്യാധിക്കാലത്ത് റാലികള്‍ നടക്കുന്നില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ ഉറപ്പാക്കണമെന്ന് കോടതി പറഞ്ഞു. കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് രാഷ്ട്രീയ പാര്‍ട്ടികള്‍ റാലി നടത്തുന്നത് തടയാന്‍ സര്‍ ക്കാര്‍ നടപടി സ്വീകരിക്കണം. റാലി നടക്കാന്‍ ഞങ്ങള്‍ അനുവദിക്കില്ല. കോവിഡ് മൂലം കോടതികള്‍ വരെ അടച്ചിരിക്കുകയാണ്. എന്നാള്‍ നിങ്ങള്‍ രാഷ്ട്രീയ നേതാക്കള്‍ ആയിരങ്ങളെ സംഘടിപ്പിച്ച് റാ ലികള്‍ നടത്തുകയാണ്. വിമാന ത്താവളത്തിന് പേരിടുന്നതുമായി ബന്ധപ്പെട്ടു നടന്ന റാലിയില്‍ 25000നു മുകളില്‍ ആളുകളാണ് പങ്കെടുത്തത്. കോവിഡ് വ്യാപനം കഴിയും വരെ നിങ്ങള്‍ക്ക് കാത്തിരിക്കാനാകില്ലേ? കോടതി ചോദിച്ചു.
നവി വിമാനത്താവളത്തിന് അന്തരിച്ച ശിവസേനാ നേതാവ് ബാല്‍ താക്കറെയുടെ പേര് നല്‍കുന്ന തിനെതിരെയാണ് അവസാനം റാലി സംഘടിപ്പി ച്ചത്. രണ്ട് ദിവസം മുമ്പായിരുന്നു റാലി നടത്തിയ ത്. സോഷ്യലിസ്റ്റ് നേതാവ് ഡിബി പാട്ടീലിന്റെ പേര് നല്‍കണമെന്നാവശ്യപ്പെട്ടായിരുന്നു റാലി. വി മാനത്താവളത്തിന്റെ ആദ്യഘട്ട നിര്‍മ്മാണം പോലും പൂര്‍ത്തിയാകുന്നതിനു മുമ്പാണ് പേര് സംബ ന്ധിച്ച റാലി നടന്നത്. മറാത്ത, ഒബിസി സംവരണം സംബന്ധിച്ചും റാലി നടന്നു. എന്തുകൊണ്ടാണ് ഇത്തരം റാലികള്‍ കോവിഡ് കാലം കഴിയാന്‍ കാത്തിരിക്കാത്തത്. എന്തുകൊണ്ടാണ് അത്തരം റാലികള്‍ തടയാത്തതെന്ന് കോടതി ചോദിച്ചു.
ചീഫ് ജസ്റ്റിസ് ദീപാങ്കര്‍ ദത്ത, ജസ്റ്റിസ് ഗിരീഷ് കുല്‍ക്കര്‍ണ്ണി എന്നിവരുടെ നേതൃത്വത്തിലുള്ള ഡി വിഷന്‍ ബെഞ്ചാണ് രൂക്ഷ വിമര്‍ശനം ഉന്നയി ച്ചത്. കോവിഡിനെ പ്രതിരോധിക്കുന്നതിനുള്ള മരു ന്ന് പൂഴ്ത്തിവെയ്ക്കുന്നതുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കവെയായിരുന്നു കോടതി വിമ ര്‍ശനം ഉന്നയിച്ചത്.