ജില്ലയില്‍ അതിവ്യാപനശേഷിയുള്ള കോവിഡ് ഡെല്‍റ്റ വൈറസ് വകഭേദം സ്ഥിരീകരിച്ചു. മുക്കം നഗരസഭാ പരിധിയില്‍ നാല് പേരിലാണ് ഡെല്‍റ്റ വൈറസ് സ്ഥിരീകരിച്ചത്. ഒരു പുരുഷനും മൂന്ന് സ്ത്രീകള്‍ക്കുമാണ് രോഗം
കോഴിക്കോട് : ജില്ലയില്‍ അതിവ്യാപനശേഷിയുള്ള കോവിഡ് ഡെല്‍റ്റ വൈറസ് വകഭേദം സ്ഥിരീ കരിച്ചു. മുക്കം നഗരസഭാ പരിധിയില്‍ നാല് പേരിലാണ് ഡെല്‍റ്റ വൈറസ് സ്ഥിരീകരിച്ചത്. ഒരു പു രുഷനും മൂന്ന് സ്ത്രീകള്‍ക്കുമാണ് രോഗം. ഇവരെ ആശുപത്രിയിലേക്ക് മാറ്റി.
മെയ് 20ന് മുക്കം ഹെല്‍ത്ത് സെന്ററില്‍ നിന്ന് വിശദപരിശോധനയ്ക്കായി അയച്ച സാമ്പിളുകളുടെ ഫ ലം ഇന്നലെയാണ് എത്തിയത്. ഡെല്‍റ്റ വൈറസ് സ്ഥിരീകരിച്ചതോടെ ഇവരുടെ വീടുകള്‍ക്ക് സമീ പം താമസിക്കുന്നവരെ അടുത്ത ദിവസം പരിശോധനയ്ക്ക് വിധേയമാക്കാനാണ് ആരോഗ്യ വകുപ്പിന്റെ തീരുമാനം.
അതേസമയം കോഴിക്കോട് ജില്ലയില്‍ കോവിഡ് രോഗികളുടെ എണ്ണം ആയിരത്തില്‍ കുറയാതെ തുടരുകയാണ്. ചെവ്വാഴ്ച 1197 കോവിഡ് പോസി റ്റീവ് കേസുകളാണ് ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തത്. സ മ്പര്‍ക്കം വഴി 1183 പേര്‍ക്കാണ് രോഗം ബാധിച്ചത്. 9507 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയി ലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 913 പേര്‍ കൂടി രോഗമുക്തി നേടി.