പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് അച്ചടക്കം സൈബറിടങ്ങളിലും ബാധകമാണെന്നും തെറ്റായ ഒരു ശൈലിയും പാര്‍ട്ടി പ്രോത്സാഹിപ്പിക്കില്ലെന്നും വിജയ രാഘവന്‍
ആലപ്പുഴ : സ്വര്‍ണക്കടത്ത് സംഘങ്ങളുമായി പാര്‍ട്ടി അംഗങ്ങള്‍ക്ക് നേരിട്ട് ബന്ധമില്ലെന്ന് സി.പി. എം ആക്ടിങ് സെക്രട്ടറി എ.വിജയരാഘവന്‍. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് അച്ചടക്കം സൈബറിടങ്ങ ളിലും ബാധകമാണെന്നും തെറ്റായ ഒരു ശൈലിയും പാര്‍ട്ടി പ്രോത്സാഹിപ്പിക്കില്ലെന്നും വിജയരാ ഘവന്‍ വ്യക്തമാക്കി. രാമനാട്ടുകര സ്വര്‍ണ്ണക്കടത്ത് ക്വട്ടേഷനില്‍ ഇടത് അനുഭാവമുള്ളവര്‍ പ്രതിക ളായ സംഭവത്തിന് പിന്നാലെയാണ് പാര്‍ട്ടി നേതൃത്വം വിശദീകരണവുമായി രംഗത്തെത്തിയത്.
ഇതുവരെ ഉള്ള പ്രവര്‍ത്തന രീതിയില്‍ വ്യക്തിപരാമായ ഒരു പ്രവര്‍ത്തന വൈകല്യത്തേയും ന്യായീ കരിക്കില്ല. സൈബര്‍ ഇടങ്ങളില്‍ എങ്ങനെ ഇടപെടണം എന്നതില്‍ സിപിഎ മാര്‍ഗ നിര്‍ദേശം നല്‍ കിയിട്ടുണ്ട്. അച്ചടക്കം സൈബര്‍ ഇടങ്ങളിലും ബാധകമാണ്. സ്ത്രീപക്ഷ സമീപനം പാര്‍ട്ടിയുടെ ശൈലിയാണെന്നും എ വിജയരാഘവന്‍ വിശദീകരിച്ചു.
പാര്‍ട്ടിക്ക് അംഗീകരിക്കാന്‍ കഴിയാത്ത പ്രവര്‍ത്തനം ആര് നടത്തിയാലും കര്‍ശന നിലപാട് സ്വീകരി ക്കുകയെന്നതാണ് പാര്‍ട്ടി സമീപനമെന്നും അദ്ദേഹം പറഞ്ഞു. അഞ്ച് ലക്ഷം അംഗങ്ങളുള്ള പാര്‍ട്ടി യാണ്. ഒരു കോടിയില്‍ പരം വര്‍ഗ ബഹുജന സംഘടനാ പ്രവര്‍ത്തകരും ഉണ്ട്. പാര്‍ട്ടിക്ക് അംഗീക രിക്കാന്‍ കഴിയാത്ത പ്രവര്‍ത്തനം ആര് നടത്തിയാലും അവര്‍ക്കെതിരെ കര്‍ശന നിലപാട് സ്വീകരി ക്കുന്നതാണ് സമീപനമെന്നും വിജയരാഘവന്‍ വ്യക്തമാക്കി. സി.പി.ഐ.എമ്മിനെതിരായ പ്രചാര ണങ്ങള്‍ വിശ്വസിക്കുന്ന നിഷ്‌കളങ്കരായ ഒരു വിഭാഗം മാധ്യമപ്രവര്‍ത്തകരുണ്ടെന്നും അവര്‍ പാര്‍ട്ടി ക്കെതിരായ പ്രചാരണങ്ങളെ ഏറ്റുപിടിക്കുകയാണെന്നും വിജയരാഘവന്‍ പറഞ്ഞു.











