പാര്‍ട്ടി പ്രവര്‍ത്തകയെ ബലാല്‍സംഗം ചെയ്തെന്ന പരാതിയില്‍ സിപിഎം പ്രാദേശിക നേതാക്കള്‍ ക്കെതിരെ പൊലിസ് കേസ്. വടകര മുളിയേരി ബ്രാഞ്ച് സെക്രട്ടറി ബാബു രാജിനും ഡിവൈ എഫ്ഐ പതിയേക്കര മേഖലാ സെക്രട്ടറി ലിജീഷിനുമെതിരെയാണ് കേസെടുത്തത്
വടകര: പാര്‍ട്ടിപ്രവര്‍ത്തകയെ ബലാല്‍സംഗം ചെയ്തെന്ന പരാതിയില്‍ സിപിഎം പ്രാദേശിക നേ താക്കള്‍ക്കെതിരെ പൊലിസ് കേസ്. വടകര മുളിയേരി ബ്രാഞ്ച് സെക്രട്ടറി ബാബുരാജിനും ഡി വൈ എഫ്ഐ പതിയേക്കര മേഖലാ സെക്രട്ടറി ലിജീഷിനുമെതിരെയാണ് കേസെടുത്തത്. ബലാല്‍സംഗം, അതിക്രമിച്ചു കടക്കല്‍, ഭീഷണി തുടങ്ങിയ വകുപ്പുകളാണ് ഇവര്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്. സിപിഎം മുളിയേരി ഈസ്റ്റ് ബ്രാ ഞ്ച് കമ്മറ്റി അംഗമാണ് പരാതിക്കാരിയായ യുവതി.
മൂന്ന് മാസം മുമ്പ് രാത്രിയില്‍ ഭര്‍ത്താവില്ലാത്ത ദിവസം രാത്രി വീട്ടിലെത്തി വാതില്‍ തകര്‍ത്ത് അക ത്തു കടന്ന ബാബുരാജ് ഭീഷണിപ്പെടുത്തി യുവതിയെ പീഡിപ്പിക്കുകയായിരുന്നു. കൊല്ലുമെന്നാ യിരുന്നു ഇയാളുടെ ഭീഷണിയെന്ന് പരാതിയില്‍ പറയുന്നു. പിന്നീട് ലിജീഷും സമാനമായ അക്രമം പ്രവര്‍ത്തിച്ചുവെന്നും പ്രവര്‍ത്തക നല്‍കിയ പരാതിയില്‍ പറയുന്നു.
പാര്‍ട്ടിയുടെ ജില്ലാ നേതൃത്വം അടക്കം ഇടപെട്ടെങ്കിലും പരാതിക്കാരി ഉറച്ചു നില്‍ക്കുകയായിരുന്നു. പഞ്ചായത്ത് അംഗത്തിന്റെ വീട്ടില്‍ പ്രശ്‌നവു മായി ബന്ധപെട്ട് നിരവധി തവണ മധ്യസ്ഥ ചര്‍ച്ചകള്‍ നടത്തുകയും നിരവധി ഓഫറുകള്‍ നല്‍കുകയും ചെയ്തെങ്കിലും പാര്‍ട്ടി പ്രവര്‍ത്തക ഇതെല്ലാം നിര സിക്കുകയായിരുന്നു. വടകര സ്റ്റേഷനിലെ രണ്ടു പൊലീസുകാരും സംഭവം ഒതുക്കി തീര്‍ക്കാന്‍ ശ്ര മം നടത്തിയെങ്കിലും ഉന്നത ഉദ്യേഗസ്ഥരെ പീഡന പരാതി അറിയിച്ചതോടെ പിന്‍വലിയു കയായി രുന്നു .
164 പ്രകാരം ഇവരുടെ മൊഴി പൊലിസ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇരുവരെയും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതായി വടകര ഏരിയാ സെക്രട്ടറിയുടെ പ്രസ്താവനയില്‍ പറയുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ യുവതിയുടെ മൊഴിയെടുത്തതായും കേസെടുത്ത് അന്വേഷണം ആരംഭിച്ച തായും പൊലീസ് പറഞ്ഞു. സംഭവം പുറത്തറിഞ്ഞതോടെ ഇരുവരും ഒളിവില്‍ പോയിരിക്കുക യാണ്.












