കോണ്‍വന്റില്‍ നിന്നും ബലപ്രയോഗത്തിലൂടെ ഇറക്കി വിടുന്നത് തടയണമെന്നാവശ്യപ്പെട്ട് സിസ്റ്റര്‍ ലൂസി കളപ്പുരയക്കല്‍ ഹൈക്കോടതി യില്‍.തന്റെ സ്വാതന്ത്ര്യം ഹനിക്കുന്ന നടപടിയില്‍ നിന്നും മദര്‍ സുപ്പീരിയറെ തടയണമെന്നും ലൂസി കളപ്പുരയില്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.
കൊച്ചി: കോണ്‍വന്റില്‍ നിന്നും ബലപ്രയോഗത്തിലൂടെ ഇറക്കി വിടുന്നത് തടയണമെന്നാവശ്യപ്പെട്ട് സിസ്റ്റര്‍ ലൂസി കളപ്പുരയക്കല്‍ ഹൈക്കോടതി യില്‍. പൊലിസ് സംരക്ഷണം വേണമെന്നാണ് ലൂസി യുടെ ആവശ്യം. തന്റെ സ്വാതന്ത്ര്യം ഹനിക്കുന്ന നടപടിയില്‍ നിന്നും മദര്‍ സുപ്പീരിയറെ തടയണമെ ന്നും ലൂസി കളപ്പുരയില്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. ഹര്‍ജി അടുത്ത ആഴ്ച കോടതി പരിഗണിച്ചേ ക്കും.
ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് കോണ്‍ഗ്രിഗേഷന്‍(എഫ്‌സിസി) സന്യാസിനി സഭാ അംഗമായിരുന്നു സി സ്റ്റര്‍ ലൂസിയെ സന്യാസിനി സഭയില്‍ നിന്നും പുറത്താക്കിയ നടപടി വത്തിക്കാന്‍ പരമോന്നത സഭാ കോടതി അടുത്തിടെ ശരിവെച്ചിരുന്നു.സിസ്റ്റര്‍ ലൂസിയ പുറത്താക്കാന്‍ നേരത്തെ എഫ്‌സി സി തീ രുമാനമെടുത്തിരുന്നു. ഇതേ തുടര്‍ന്ന് ലൂസി കളപ്പുര വത്തിക്കാന്‍ പരമോന്നത സഭാ കോടതിയെ സമീപിക്കുകയായിരുന്നു.സിസ്റ്റര്‍ ലൂസിയുടെ അപ്പീല്‍ സഭാ കോടതി അപ്പസ്‌തോലിക്ക തള്ളിയിരു ന്നു.
കന്യാസ്ത്രീയെ ബലാല്‍സംഗം ചെയ്ത മുന്‍ ജലന്ധര്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റു ചെയ്യ ണ മെന്നാവശ്യപ്പെട്ട് കുറവിലങ്ങാട് മഠത്തിലെ ഇരയാക്കപ്പെട്ട കന്യാസ്ത്രീയുടെ സഹപ്രവര്‍ത്തകരായ കന്യാസ്ത്രീകള്‍ പരസ്യമായി എറണാകുളം ഹൈക്കോടതി ജംഗ്ഷനില്‍ ദിവസങ്ങളോളം നടത്തിയ സമരത്തിന് പിന്തുണയുമായി സിസ്റ്റര്‍ ലൂസി സമരവേദിയില്‍ എത്തുകയും മാധ്യമങ്ങളില്‍ അട ക്കം ലേഖനം എഴു തുകയും ചെയ്തിരുന്നു. ഇതുള്‍പ്പെടെയുള്ള കാര്യങ്ങളാണ് സിസ്റ്റര്‍ ലൂസി കള പ്പു രയെ സഭാ നേതൃത്വത്തിന്റെ കണ്ണിലെ കരടാക്കി മാറ്റിയത്.
സംഭവത്തില്‍ സിസ്റ്റര്‍ ലൂസിയോട് സന്യാസിനി സഭാ നേതൃത്വം വിശദീകരണം തേടിയിരുന്നു. സി സ്റ്റര്‍ ലൂസി ഇതിന് വിശദീകരണം നല്‍കിയെ ങ്കിലും എഫ്‌സിസി അധികൃതര്‍ ഇത് അംഗീകരിച്ചി രുന്നില്ല. തുടര്‍ന്നാണ് ഇതുള്‍പ്പെടെ വിവിധ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ലൂസി കളപ്പുരയെ പുറ ത്താ ക്കാന്‍ സന്യാസിനി സഭാ നേതൃത്വം തീരുമാനിച്ചത്.ഇതിനെതിരെ ലൂസി വത്തിക്കാനിലെ സഭാ കോട തിയില്‍ അപ്പീല്‍ നല്‍കുകയായിരുന്നു.