ആദ്യം സിപിഎം ജോസഫൈനെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചെന്നും എന്നാല്‍ ന്യായീകരണം വിലപ്പോവാതെ വന്നത് കൊണ്ടാണ് രാജി വച്ചതെന്നും പ്രതിപക്ഷ നേതാവ് സതീശന്‍
തിരുവനന്തപുരം: വനിതാ കമ്മീഷന്‍ അധ്യക്ഷസ്ഥാനത്തു നിന്നുള്ള എം സി ജോസഫൈന്റെ രാജി ഉചിതമായ തീരുമാനമെന്ന് പ്രതിപക്ഷ നേ താവ് വി ഡി സതീശന്‍. ആദ്യം സിപിഎം ജോസഫൈ നെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചെന്നും എന്നാല്‍ ന്യായീകരണം വിലപ്പോവാതെ വന്നത് കൊണ്ടാണ് രാ ജി വച്ചതെന്നും സതീശന്‍ ആരോപിച്ചു.
‘ഉചിതമായ തീരുമാനമാണ്. ആദ്യം സിപിഎം ജോസഫൈനെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചു. ന്യായീ കരണ ക്യാപ്സൂളുകള്‍ ഇറക്കി രക്ഷിക്കാന്‍ ചി ലര്‍ ശ്രമിച്ചു. എന്നാല്‍ ന്യായീകരണം വിലപ്പോവാതെ വന്നത് കൊണ്ടാണ് രാജിവച്ചത്. മുന്‍പും വിവാദപ്രപസ്താവനകള്‍ നടത്തി കമീഷന്റെ വിശ്വാസ്യത തകര്‍ത്ത വ്യക്തിയാണ് ജോസഫൈന്‍.
രാജി തീരുമാനം കുറച്ച് നേരത്തെ ആവാമായിരുന്നു. വനിതാ കമ്മീഷന്‍ പാവപ്പെട്ട പെണ്‍കുട്ടികള്‍ ക്ക് ആത്മവിശ്വാസം കൊടുക്കണം.’വൈ കി യാണെങ്കിലും ഇത്തരത്തിലൊരു തീരുമാനം നല്ലതാ ണെന്നും വിഡി സതീശന്‍ പറഞ്ഞു. വനിതാ കമീഷന്‍ അധ്യക്ഷ പദവിയില്‍ നിന്ന് എം സി ജോസ ഫൈനെ ഇപ്പോഴെങ്കിലും മാറ്റിയതില്‍ കേരളത്തിലെ വനിതകള്‍ക്ക് ആശ്വാസമുണ്ടെന്ന് ബിന്ദു കൃഷ്ണ പ്രതികരിച്ചു.