രണ്ടായിരത്തിലധികം പേര്‍ വിവിധ ഇടങ്ങളിലായി വ്യാജ വാക്‌സിനേഷന്‍ ഡ്രൈവുകള്‍ക്ക് ഇരയായതെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ ബോംബെ ഹൈക്കോടതിയെ അറിയിച്ചു. ഇതിനകം അഞ്ച് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 400 സാക്ഷികളുടെ മൊഴി രേഖപ്പെടുത്തിയിട്ടു ണ്ടെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു
മുംബൈ : രണ്ടായിരത്തിലധികം പേര്‍ വിവിധ ഇടങ്ങളിലായി വ്യാജ വാക്‌സിനേഷന്‍ ഡ്രൈവുക ള്‍ക്ക് ഇരയായതെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ ബോംബെ ഹൈക്കോടതിയെ അറിയിച്ചു. ഇതിനകം അഞ്ച് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 400 സാക്ഷികളുടെ മൊഴി രേഖപ്പെടുത്തിയിട്ടു ണ്ട്.
വാക്സിനേഷന്റെ പേരില്‍ അരങ്ങേറിയ തട്ടിപ്പുകള്‍ നഗരവാസികളില്‍ ആശങ്കയിലാണ്. ഇത്തര ത്തില്‍ വ്യാജ വാക്‌സിന്‍ സ്വീകരിച്ചവരുടെ ആരോഗ്യപ്രശ്‌നങ്ങള്‍ നിരീക്ഷിക്കാന്‍ സര്‍ക്കാരിനും മുനിസിപ്പല്‍ അധികൃതര്‍ക്കും കോടതി നിര്‍ദേശം നല്‍കി.
വിവിധയിടങ്ങളില്‍ നഗരത്തില്‍ അനധികൃത വാക്സിനേഷന്‍ ക്യാമ്പുകളില്‍ കുത്തി വച്ചത് യഥാര്‍ഥ കോവിഡ് വാക്സിനുകളല്ലെന്ന് പൊലീസ് കണ്ടെത്തിയത്. കാന്തിവ്ലി ഹിരാനന്ദാനി ഹെറിറ്റേജ് സൊ സൈറ്റിയിലെ 390 അംഗങ്ങള്‍, മാച്ച്ബോക്സ് പിക്ചേഴ്സിലെ മുന്നൂറിലധികം ജീവനക്കാരും കുടും ബാംഗങ്ങളും, ആദിത്യ കോളജിലെ ജീവനക്കാരും വിദ്യാര്‍ഥികളും തുടങ്ങി ഒട്ടേറെ പേര്‍ക്ക് ലഭിച്ച തു മറ്റെന്തെങ്കിലും ദ്രാവകമാണെ ന്നും വാക്സിനേഷന്‍ തട്ടിപ്പ് കേസില്‍ പൊലീസ് കണ്ടെത്തി.
വാക്സിനേഷന്റെ പേരില്‍ 700 രൂപയോളം ഈടാക്കി ആശുപത്രികളില്‍ വാക്സിന്‍ പോലും ഇല്ലാതെ യാണ് കുത്തിവയ്ക്കുന്നതെന്ന പരാതിയുടെ വീഡിയോകളും സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കു ന്നു ണ്ട്.