ഫ്‌ളൈ ദുബൈ, എമിറേറ്റ്‌സ് വിമാനക്കമ്പനികളാണ് ജൂലൈ ഏഴ് മുതല്‍ സര്‍വീസ് ആരം ഭിക്കാന്‍ തീരുമാനിച്ചിട്ടുള്ളത്. മണിക്കൂറുകള്‍ മാത്രം മുന്‍പാണ് വിമാനക്കമ്പ നികള്‍ക്ക് ഇതു സംബന്ധിച്ച സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുടെ നിര്‍ദേശം ലഭിച്ചത്
ദുബൈ : കേരളത്തില്‍ നിന്നു ദുബൈയിലേക്കുള്ള വിമാന സര്‍വീസ് ജൂലൈ ഏഴ് മുതല്‍ ആരം ഭിക്കാന്‍ തീരുമാനം. ഫ്‌ളൈ ദുബൈ, എമിറേറ്റ്‌സ് വിമാനക്കമ്പനികളാണ് ജൂലൈ ഏഴ് മുതല്‍ സ ര്‍വീസ് ആരംഭിക്കാന്‍ തീരുമാനിച്ചിട്ടുള്ളത്.
മണിക്കൂറുകള്‍ മാത്രം മുന്‍പാണ് വിമാനക്കമ്പനികള്‍ക്ക് ഇതു സംബന്ധിച്ച സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുടെ നിര്‍ദേശം ലഭിച്ചത്. ഹൈദരാബാദില്‍ നിന്നു ജൂലൈ മൂന്ന് മുതല്‍ തന്നെ സര്‍വീ സ് ആരംഭിക്കുന്നുണ്ട്.
നേരത്തെ 23 മുതല്‍ ഇന്ത്യയില്‍ നിന്ന് സര്‍വീസ് ആരംഭിക്കുമെന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍ ചില കോവിഡ് നിര്‍ദ്ദേശങ്ങള്‍ സംബന്ധിച്ച അവ്യക്തത ഉള്ളതിനാല്‍ ഇതുവരെ ആരംഭിക്കാന്‍ സാ ധിച്ചിരുന്നില്ല. ഇതു സംബന്ധിച്ച അനിശ്ചിതത്വം തുടരുന്നതിനിടെയാണ് പുതിയ തീരുമാനം.