തിരുവനന്തപുരത്ത് പെട്രോള്‍ വില നൂറിനോട് അടുത്തു. 22 ദിവസത്തിനിടെ ഇത് പന്ത്രണ്ടാം തവണയാണ് ഇന്ധനവില കൂട്ടുന്നത്. പെട്രോളിന് 28 പൈസയും ഡീസലിന് 27 പൈയുമാണ് കൂട്ടിയത്
ന്യൂഡല്‍ഹി : കേരളമടക്കമുള്ള സംസ്ഥാനങ്ങളില്‍ ഉയരുന്ന പ്രതിഷേധങ്ങള്‍ അവഗണിച്ച് ഇന്നും വില കൂട്ടി. 22 ദിവസത്തിനിടെ വില കൂട്ടുന്നത് പന്ത്രണ്ടാം തവണയാണ്.
പെട്രോളിന് 28 പൈസയും ഡീസലിന് 27 പൈയുമാണ് കൂട്ടിയത്. തിരുവനന്തപുരത്ത് പെട്രോള്‍ വില നൂറിനോട് അടുത്തു. 99 രൂപ 54 പൈസയാണ് ഇന്നത്തെ വില. ഡീസല്‍ വില ലിറ്ററിന് 94 രൂപ 82പൈസയായി.
കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 97രൂപ 60 പൈസയും ഡീസലിന് 93രൂപ 99 പൈ സയുമാണ് വില. 22 ദിവസത്തിനിടെ ഇത് 12-ാം തവണയാണ് ഇന്ധനവില കൂട്ടുന്നത്.