ഒമാന്‍ സുപ്രിം കമ്മറ്റി നാളെ രാത്രി 8 മുതല്‍ രാജ്യത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ സഞ്ചാര നിയന്ത്രണങ്ങള്‍ നിലനി ല്‍ക്കുന്നതിനാലാണ് ഡ്രൈവ് ത്രൂ കോവിഡ് വാക്‌സിനേഷന്‍ മാറ്റി വെച്ചിരിക്കുന്നതെന്നും അറിയിപ്പില്‍ പറയുന്നു
മസ്‌കത്ത് : ഒമാനില്‍ നാളെ മുതല്‍ തുടരാനിരുന്ന ഡ്രൈവ് ത്രൂ കോവിഡ് വാക്‌സിനേഷന്‍ ഇനി യൊരു അറിയിപ്പുണ്ടാകുന്നതുവരെ മാറ്റിവെച്ച തായി ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താ വനയില്‍ അറിയിച്ചു. ജൂണ്‍ 13 മുതല്‍ ഒമാന്‍ ഓട്ടോമൊബൈല്‍ അസോസിയേഷനില്‍ നടന്നുവ രികയായിരുന്ന കോവിഡ് പ്രതിരോധ ഡ്രൈവ് ത്രൂ വാക്‌സിനേഷന്‍ രണ്ടാമത്തെ ആഴ്ചയും തുടരു മെന്നായിരുന്നു നേരത്തെയുണ്ടായിരുന്ന അറിയിപ്പ്.
ഒമാന്‍ സുപ്രിം കമ്മറ്റി നാളെ രാത്രി 8 മുതല്‍ രാജ്യത്ത് ലോക്ക്‌ഡൌണ്‍ പ്രഖ്യാപിച്ചിരിക്കുന്ന സാഹ ചര്യത്തില്‍ സഞ്ചാര നിയന്ത്രണങ്ങള്‍ നിലനി ല്‍ക്കുന്നതിനാലാണ് ഡ്രൈവ് ത്രൂ കോവിഡ് വാക്‌സി നേഷന്‍ മാറ്റി വെച്ചിരിക്കുന്നതെന്നും അറിയിപ്പില്‍ പറയുന്നു. അതേസമയം 45 വയസും അതിനു മുകളിലും പ്രായമുള്ളവര്‍ക്കുള്ള വാക്സിനേഷന്‍ ഞാറാഴ്ച മുതല്‍ ആരംഭിക്കും. രാജ്യത്തെ പ്രധാന വാക്‌സിനേഷന്‍ കേന്ദ്രമായ ഒമാന്‍ കണ്‍വെന്‍ഷന്‍ ആന്റ് എക്‌സിബിഷന്‍ സെന്ററിലായിരിക്കും പ്രതിരോധ കുത്തിവെപ്പ് ക്യാമ്പെയിന്‍ ആരംഭിക്കുന്നത്.