കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരിക്കെയാണ് മരണം
കൊച്ചി : കവിയും ഗാനരചയിതാവുമായ എസ് രമേശന്‍ നായര്‍ (73) അന്തരിച്ചു. കോവിഡ് ബാധിച്ച തിനെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരിക്കെയാണ് മരണം. ഭക്തിഗാനങ്ങള്‍ ഉള്‍പ്പെടെ 500 ലധികം ഗാനങ്ങള്‍ രചിച്ചിട്ടുണ്ട്.
1985-ല്‍ പുറത്തിറങ്ങിയ പത്താമുദയം എന്ന ചലച്ചിത്രത്തിലെ ഗാനങ്ങള്‍ രചിച്ചുകൊണ്ടാണ് മല യാളചലച്ചിത്ര രംഗത്ത് രമേശന്‍ നായര്‍ പ്രവേ ശിക്കുന്നത്. 2010-ലെ കേരളസാഹിത്യ അക്കാദമി യുടെ സമഗ്രസംഭാവനയ്ക്കുള്ള പുരസ്‌കാരവും 2018 ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ് ക്കാര വും ലഭിച്ചിട്ടുണ്ട്. നിലവില്‍ തപസ്യ പ്രസിഡന്റാണ്.
ഷഡാനനന്‍ തമ്പിയുടെയും പാര്‍വതിയമ്മയുടെയും മകനായി 1948 മേയ് മൂന്നിന് കന്യാകുമാരി ജില്ലയിലെ കുമാരപുരത്താണ് ജനനം. കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സബ് എഡിറ്ററായും ആകാശ വാണിയില്‍ നിര്‍മ്മാതാവായും പ്രവര്‍ത്തിച്ചിട്ടുണ്ട്. എഴുത്തുകാരിയും റിട്ട. അധ്യാപിക മായു മായ പി രമയാണ് ഭാര്യ. ഏക മകന്‍ മനു രമേശന്‍ സംഗീതസംവിധായകനാണ്.