പോക്‌സോ കേസ് പ്രതിയും യൂത്ത് കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറിയുമായ ഷാന്‍ മുഹമ്മദിന്റെ വക്കാലത്ത് ഏറ്റെടുത്തെന്ന് ആരോപിച്ച് മാത്യു കുഴല്‍നാടന്‍ എംഎല്‍എക്കെതിരെ ഡിവൈഎഫ്‌ഐ സമരം
മൂവാറ്റുപുഴ : പോക്‌സോ കേസ് പ്രതിയും യൂത്ത് കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറിയുമായ ഷാ ന്‍ മുഹമ്മദിന്റെ വക്കാലത്ത് ഏറ്റെടുത്തെന്ന് ആരോപിച്ച് മാത്യു കുഴല്‍നാടന്‍ എംഎല്‍എക്കെതി രെ ഡിവൈഎഫ്‌ഐ മൂവാറ്റുപുഴ ബ്ലോക്ക് കമ്മിറ്റിയും ജനാധിപത്യ മഹിളാ അസോസി യേഷനും സംയുക്തമായി സമരം സംഘടിപ്പിച്ചു.
മൂവാറ്റുപുഴ ജനറല്‍ ആശുപത്രി എച്ച്എംസി യോഗത്തിനെത്തിയ മാത്യു കുഴല്‍നാടനെ ഡിവൈ എഫ്‌ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു. സമരം അവസാനിച്ചതിനുശേഷം മാത്യു കുഴല്‍നാട നെ ആശുപത്രി കവാടത്തിലാണ് സമരക്കാര്‍ കരിങ്കൊടി കാണിച്ചത്. മൂവാറ്റൂപുഴ കച്ചേരി ത്താഴത്ത് നടത്തിയ സമരം ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് എസ് സതീഷ് ഉദ്ഘാടനം ചെയ്തു.
ഡിവൈഎഫ്‌ഐ ജില്ലാസെക്രട്ടറി എ എ അന്‍ഷാദ്, ജില്ലാ പ്രസിഡന്റ് ഡോ. പ്രിന്‍സി കുര്യാക്കോ സ്, ജനാധിപത്യ മഹിളാ അസോസിയേഷന്‍ ജില്ലാസെക്രട്ടറി ടി വി അനിത, ഏരിയസെക്രട്ടറി ഷാ ലി ജയിന്‍, ഡിവൈഎഫ്‌ഐ കവളങ്ങാട് ബോക്ക് സെക്രട്ടറി ഷിജോ അബ്രഹാം, മൂവാറ്റുപുഴ ബ്ലോ ക്ക് സെക്രട്ടറി അനീഷ് എം മാത്യു, പ്രസിഡന്റ് ഫെബിന്‍ പി മൂസ, ട്രഷറര്‍ എം എ റിയാസ്ഖാന്‍ എന്നിവര്‍ സംസാരിച്ചു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരുന്നു സമരം.