അടിയന്തരമായി വിധി സ്റ്റേ ചെയ്ത് വിദ്യാര്‍ഥി നേതാക്കളുടെ ജാമ്യം റദ്ദാക്കണമെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ആവശ്യപ്പെട്ടു.എന്നാല്‍ വിദ്യാര്‍ഥി നേതാക്കളുടെ വിശദീകരണത്തിന് ശേഷം കേസ് പരിഗണിക്കാമെന്ന് സുപ്രീകോടതിയും വ്യക്തമാക്കി
ന്യൂഡല്‍ഹി : ഡല്‍ഹി കലാപക്കേസില്‍ ഒരു വര്‍ഷത്തിലേറെയായി ജയിലിലായിരുന്ന വിദ്യാര്‍ത്ഥി നേതാക്കളുടെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജി യില്‍ സുപ്രീംകോടതി നോട്ടീസ്. വിദ്യാര്‍ഥികളായ ദേവാംഗന കലിത, നതാഷ നര്‍വാള്‍, ആസിഫ് ഇഖ്ബാല്‍ തന്‍ഹാ എന്നിവര്‍ക്കാണ് നോട്ടീസ് അയച്ചത്.
വിദ്യാര്‍ഥി നേതാക്കളുടെ ജാമ്യം റദ്ദാക്കണമെന്ന് സുപ്രീംകോടതിയില്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ആവശ്യപ്പെട്ടു. അമേരിക്കന്‍ പ്രസി ഡന്റ് രാജ്യ തലസ്ഥാനത്ത് ഉണ്ടായിരുന്ന പ്പോഴാണ് സംഘര്‍ഷം നടന്നത്. സംഘര്‍ഷത്തിന് പിന്നില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും തുഷാര്‍ മേത്ത പറഞ്ഞു.
അടിയന്തരമായി വിധി സ്റ്റേ ചെയ്ത് വിദ്യാര്‍ഥി നേതാക്കളുടെ ജാമ്യം റദ്ദാക്കണമെന്നും തുഷാര്‍ മേത്ത ആവശ്യപ്പെട്ടു. വിദ്യാര്‍ഥി നേതാക്കളുടെ വിശദീകരണത്തിന് ശേഷം കേസ് പരിഗണിക്കാമെന്ന് സുപ്രീകോടതിയും വ്യക്തമാക്കി.