ഒരു സ്ഥാനവും ഇല്ലെങ്കിലും കോണ്‍ഗ്രസ് പാര്‍ട്ടിക്കായി പ്രവര്‍ത്തിക്കും. രാഹുല്‍ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയോടെ മനസിലെ എല്ലാ പ്രയാ സവും മാറിയെന്ന് രമേശ് ചെന്നിത്തല
ന്യൂഡല്‍ഹി : പറയാനുള്ളതെല്ലാം രാഹുല്‍ ഗാന്ധിയോട് പറഞ്ഞിട്ടുണ്ടെന്നും കൂടിക്കാഴ്ചയില്‍ തൃപ്തി യുണ്ടെന്നും രമേശ് ചെന്നിത്തല. ‘ഉമ്മ ന്‍ചാണ്ടിയും ഞാനും പാര്‍ലമെന്ററി പാര്‍ട്ടി തെരഞ്ഞെ ടുപ്പു മായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ചില ആശങ്കകള്‍ പ്രകടിപ്പിച്ചുവെന്നത് സത്യമാണ്. ആ കാര്യങ്ങള്‍ രാഹുല്‍ ഗാന്ധിയോട് വിശദീകരിച്ചു. നിയമസഭ തെരഞ്ഞെടുപ്പിന്റെ പരാജയ കാരണങ്ങള്‍ വിശദ മായി അറിയിച്ചിട്ടുണ്ട്” -ഡല്‍ഹിയിലെ കൂടിക്കാഴ്ചയ്ക്ക് ശേഷം ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.
ഒരു സ്ഥാനവും ഇല്ലെങ്കിലും കോണ്‍ഗ്രസ് പാര്‍ട്ടിക്കായി പ്രവര്‍ത്തിക്കും. രാഹുല്‍ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയോടെ മനസിലെ എല്ലാ പ്രയാ സവും മാറി. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനൊപ്പം എല്ലാ കാലത്തും ചേര്‍ന്നുനിന്നിട്ടുള്ളവരാണ് താനും ഉമ്മന്‍ചാണ്ടിയും. സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും എടുക്കുന്ന ഏതു തീരുമാനത്തെയും അംഗീകരിക്കുകയും അതനുസരിച്ച് പ്രവര്‍ത്തി ക്കുകയും ചെയ്തിട്ടുണ്ട്. ഭാവിയിലും അതുതന്നെയാണ് ഉണ്ടാവുക. ഉമ്മന്‍ചാണ്ടിയുമായി രാഹുല്‍ ഗാന്ധി ഫോണില്‍ സംസാരിക്കുമെന്നും ചെന്നിത്തല അറിയിച്ചു.