നാല് മാസം പ്രായമുള്ള കുഞ്ഞിനൊപ്പം മധുരയിലെ വാടക വീട്ടില്‍ നിന്നാണ് പെണ്‍കുട്ടിയെ ജില്ലാ ക്രൈം ബ്രാഞ്ച് സംഘം കണ്ടെത്തിയത്. കൂടെത്താമസിച്ച യുവാവിനായി തെരച്ചില്‍ തുടങ്ങിയെന്ന് ഡിവൈഎസ്പി സി ജോണ്‍ പറഞ്ഞു
പാലക്കാട്: പാലക്കാട് കൊഴിഞ്ഞമ്പാറയില്‍ നിന്ന് രണ്ട് വര്‍ഷം മുന്‍പ് കാണാതായ പതിനാല്കാരിയെ ക്രൈംബ്രാഞ്ച് കണ്ടെത്തി. മധുരയില്‍ നിന്നാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്. ഒപ്പം നാല് മാസം പ്രായമുള്ള കുഞ്ഞിനേയും കണ്ടെത്തി. ഒരു യുവാവിനൊപ്പമാണ് പെണ്‍കുട്ടി നാടുവിട്ട തെന്നാണ് സൂചന. കൂടെത്താമസിച്ച യുവാവിനായി തെരച്ചില്‍ തുടങ്ങിയെന്ന് ഡിവൈഎസ്പി സി ജോണ്‍ പറ ഞ്ഞു.
വീട്ടുകാരുടെ കൂടി അറിവോടെയാണ് പെണ്‍കുട്ടി യുവാവിനൊപ്പം പോയതെന്ന് സൂച നയുണ്ട്. പ്രാ യപൂര്‍ത്തിയാകാത്ത കുട്ടിയായതിനാലാണ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. പൊലീസ് അന്വേഷണത്തില്‍ കുട്ടി യെ കണ്ടെത്താതെ വന്നതോടെ ക്രൈംബ്രാഞ്ചിന് കൈ മാറു കയായിരുന്നു.
2019ല്‍ കൊഴിഞ്ഞാംപാറ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് പെണ്‍കുട്ടിയെ കാണാതായത്. കുട്ടി യെ ആരും തട്ടിക്കൊണ്ടുപോയതല്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. ബന്ധുക്കളില്‍ ചിലരുടെ അറിവോ ടെയാണ് പെണ്‍കുട്ടി യുവാവിനൊപ്പം വീട് വിട്ടിറങ്ങിയത് എന്നാണ് പൊലീസ് പറയുന്നത്. കുട്ടി ക്ക് 14 വയസ്സുള്ളപ്പോഴാണ് വീട് വിട്ടിറങ്ങിയത്. മധുരയില്‍ ഭാര്യഭര്‍ത്താക്കന്മാരായാണ് ഇവര്‍ കഴിഞ്ഞി രുന്നത്. നാലുമാസം മാത്രം പ്രായമുള്ള കുഞ്ഞിനൊപ്പമാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്.
നെന്മാറയില്‍ യുവതിയെ കാമുകന്‍ പത്ത് വര്‍ഷം വീടിനുള്ളില്‍ ഒളിപ്പിച്ചു താമസിപ്പിച്ച സംഭവം വാര്‍ത്തയായതോടെയാണ് കൊഴിഞ്ഞമ്പാറയിലെ പെണ്‍കുട്ടിയുടെ തിരോധാനത്തിലും അന്വേ ഷണം ഊര്‍ജിതമാക്കിയത്.