പെണ്‍കുട്ടിയെ ആക്രമിക്കുകയെന്ന ലക്ഷ്യത്തോടെ പ്രതി മുന്‍കൂട്ടി കാര്യങ്ങള്‍ ആസൂത്രണം ചെയ്തെന്നാണ് പൊലീസ് വിലയിരുത്തല്‍. ദൃശ്യയേയും സഹോദരിയേയും പ്രതി ആക്രമിക്കാനുപയോഗിച്ച കത്തി ഇന്നലെ പൊലീസ് കണ്ടെടുത്തിരുന്നു
മലപ്പുറം :പ്രണയം നിരസിച്ചതിന് 21കാരിയെ കുത്തി കൊലപ്പെടുത്തിയ പ്രതി വിനീഷിനെ ഇന്ന് സംഭവസ്ഥലത്ത് തെളിവെടുപ്പിന് എത്തിക്കും. കൊല്ലപ്പെട്ട ദൃശ്യയുടെ സംസ്‌ക്കാര ചടങ്ങ് ഇന്ന് നട ക്കും. ഇന്നലെ രാത്രിയോടെ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. പെണ്‍കുട്ടിയെ ആക്രമി ക്കുകയെന്ന ലക്ഷ്യത്തോടെ പ്രതി മുന്‍കൂട്ടി കാര്യങ്ങള്‍ ആസൂത്രണം ചെയ്തെന്നാണ് പൊലീസ് വി ലയിരുത്തല്‍. ദൃശ്യയേയും സഹോ ദരിയേയും പ്രതി ആക്രമിക്കാനുപയോഗിച്ച കത്തി ഇന്നലെ പൊലീസ് കണ്ടെടുത്തിരുന്നു. മലപ്പുറം പെരിന്തല്‍മണ്ണ ഏലംകുളത്ത് പ്രണയം നിര സിച്ചതിന് കൊല്ലപ്പെട്ട ദൃശ്യയുടെ അച്ഛന്റെ കടയ്ക്ക് തീയിട്ടതും പ്രതി വിനേഷ് എന്ന് പൊലീസ്.
ദൃശ്യയുടെ അച്ഛന്‍ ബാലചന്ദ്രന്റെ സി കെ സ്റ്റോര്‍സ് എന്ന കടയില്‍ തലേദിവസം രാത്രി തീപിടുത്ത മുണ്ടായിരുന്നു. അച്ഛന്റെ ശ്രദ്ധ തിരിക്കാന്‍ ആയിരുന്നു നീക്കം. ആസൂത്രിതമായ കൊലപാതകം ആണ് നടന്നതെന്നും പൊലീസ്.പ്രതിയുമായി ഇന്ന് തെളിവെടുപ്പ് ആരംഭിക്കും. മെഡിക്കല്‍ പരി ശോധനയ്ക്ക് ശേഷമാണ് തെളിവെടുപ്പ് തുടങ്ങുക. കൊല നടന്ന സ്ഥലത്തും ദൃശ്യയുടെ അച്ഛന്റെ സ്ഥാപനത്തിലും തെളിവെടുപ്പ് ഉണ്ടായേക്കും.
ഇന്നലെ പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായ ദൃശ്യയുടെ മൃതദേഹം രാത്രിയോടെ വീട്ടിലെത്തിച്ചു. ഇന്ന് രാവിലെ വീട്ടുവളപ്പിലാണ് സംസ്‌ക്കാരം. പ്രതി യുടെ ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ ദൃശ്യയുടെ സഹോദരി ദേവശ്രീയുടെ ആരോഗ്യനില മെച്ചപ്പെട്ടതായി ബന്ധുക്കള്‍ അറിയിച്ചു.











