കൊല നടത്തിയത് പ്രതി തനിച്ചാണെന്നും പെണ്‍കുട്ടിയെ ശല്യം ചെയ്തിന് മൂന്ന് മാസം മുമ്പ് വിനീഷിനെ താക്കീത് ചെയ്തിരുന്നെന്നും മലപ്പുറം എസ്പി സുജിത് ദാസ്
മലപ്പുറം: പെരിന്തല്‍മണ്ണ ഏലംകുളത്ത് യുവതിയെ കുത്തിക്കൊലപ്പെടുത്തിയത് പ്രണയം നിരസി ച്ചതിലുള്ള വൈരാഗ്യം മൂലമെന്ന് പൊലീസ്. കൊല നടത്തിയത് പ്രതി തനിച്ചാണെന്നും പെണ്‍കുട്ടി യെ ശല്യം ചെയ്തിന് മൂന്ന് മാസം മുമ്പ് വിനീഷിനെ താക്കീത് ചെയ്തിരുന്നെന്നും മലപ്പുറം എസ്പി സുജി ത് ദാസ് പറഞ്ഞു. എല്‍എല്‍ബി വിദ്യാര്‍ഥിയാണ് ദൃശ്യ. പ്രതി വിനീഷും ദൃശ്യയും പ്ലസ്ടുവില്‍ സഹ പാഠികളായിരുന്നു. ഇയാള്‍ പല തവണ പ്രണയാഭ്യര്‍ഥന നടത്തിയിരുന്നെങ്കിലും ദൃശ്യ നിരസിച്ചു.
വിനീഷിന്റെ ശല്യം ചെയ്യല്‍ തുടര്‍ന്നപ്പോള്‍ ദൃശ്യയുടെ വീട്ടുകാര്‍ ഇയാള്‍ക്കെതിരേ പരാതിയും നല്‍ കിയിരുന്നു. ഇതെല്ലാമാണ് ദാരുണമായ കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് പറയു ന്നത്. പെരിന്തല്‍മണ്ണ മുട്ടുങ്ങലിലാണ് വിനീഷിന്റെ വീട്. വീട്ടിലെ കിടപ്പുമുറിയില്‍ അതിക്രമി ച്ചുക യറിയാണ് വിനീഷ് ഉറങ്ങുകയായിരുന്ന ദൃശ്യയെ കുത്തിക്കൊന്നത്. ഈ സമയം ദൃശ്യയുടെ അമ്മ യും സഹോദരിയും മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ.
ദൃശ്യയുടെ നിലവിളി കേട്ട് മുകളിലെ നിലയില്‍നിന്നോടി വന്ന സഹോദരി ദേവശ്രീ ആക്രമണം ചെറുക്കാന്‍ ശ്രമിച്ചു. ഇതോടെ ദേവശ്രീയെയും കുത്തിപരുക്കേല്‍പ്പിക്കുകയായിരുന്നു. ദൃശ്യയുടെ പിതാവ് ബാലചന്ദ്രന്റെ കടയക്ക് ബുധനാഴ്ച രാത്രി വിനീഷ് തീയിട്ടു. പിന്നീട് ഇയാള്‍ ദൃശ്യയുടെ വീടിന് സമീപം ഒളിച്ചിരുന്നതായാണ് വിവരം. രാത്രി മുഴുവന്‍ ഇവിടെ പതിയിരുന്ന ശേഷം രാവിലെ എട്ടോടെ വീട്ടില്‍ അതിക്രമിച്ചു കയറി ദൃശ്യയെ കൊലപ്പെടുത്തുകയായിരുന്നു.