ഡെല്‍റ്റയ്ക്കെതിരെ കോവിഷീല്‍ഡ് 61 % ഫലപ്രദമാണെന്നാണ് കോവിഡ് വര്‍ക്കിങ് ഗ്രൂപ്പ് മേധാവി ഡോ.എന്‍.കെ അറോറ
ന്യുഡല്‍ഹി: ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഉപയോഗത്തിലുള്ള കോവിഡ് വാക്സിന്‍, കോവീഷീല്‍ഡ് ആദ്യഡോസ് തന്നെ ഡെല്‍റ്റ വകഭേദത്തി നെതിരെ ഫലപ്രദമെന്ന് റിപ്പോര്‍ട്ട്. ഡെല്‍റ്റയ്ക്കെതിരെ കോവിഷീല്‍ഡ് 61 % ഫലപ്രദമാണെന്നാണ് കോവിഡ് വര്‍ക്കിങ് ഗ്രൂപ്പ് മേധാവി ഡോ. എന്‍.കെ അറോറ വ്യക്തമാക്കിയത്.
വെല്ലൂരിലെ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളജില്‍ നടത്തിയ ഗവേഷണത്തിലും സമാനമായ ഫലമാണ് കണ്ടെ ത്തിയത്. കോവിഷീല്‍ഡ് രണ്ട് ഡോ സുകള്‍ തമ്മില്‍ വലിയ അന്തരം നല്‍കുന്നതില്‍ ചൂടേ റിയ ചര്‍ച്ച നടക്കുന്നതിനിടെയാണ് വിദഗ്ധ സമിതിയുടെ ഈ അഭിപ്രായം. രാജ്യത്ത് ആദ്യം നാലാ ഴ്ചയുടെ വ്യത്യാസത്തിലാണ് വാക്സിന്‍ ഡോസുകള്‍ നല്‍കിയിരുന്നത്. ഇതിന്റെ പ്രതിരോധ ശേഷി വളരെ മികച്ചതായിരുന്നു. യു.കെയില്‍ ആ സമയം 12 ആഴ്ചകളുടെ അന്തരത്തിലാണ് വാക്സിന്‍ ഡോ സുകള്‍ നല്‍കിയിരുന്നതെന്ന് ഡോ.എന്‍.കെ അറോറ പറഞ്ഞു.68 ആഴ്ചകളുടെ ഇടവേളയില്‍ വാ ക്സിന്‍ നല്‍കുന്നത് ഉചിതമാണെന്ന് ലോകാരോഗ്യ സംഘടന പിന്നീട് വ്യക്തമാക്കി.
എന്നാല്‍ 12 ആഴ്ചകളുടെ ഇടവേളയില്‍ വാക്സിന്‍ നല്‍കുന്നത് 65% മുതല്‍ 80% വരെ ഫലപ്രദമാ ണെ ന്ന് പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ട് ഏപ്രിലില്‍ വ്യക്തമാക്കിയിരുന്നു.
മേയ് 13നാണ് രാജ്യത്ത് കോവിഷീല്‍ഡ് ഡോസുകള്‍ തമ്മിലുള്ള ഇടവേള 6-8 ആഴ്ചകളില്‍ നിന്നും 12-16 ആഴ്ചകളാക്കി ഉയര്‍ത്തിയത്. എന്നാല്‍ കോവിഡ് വ്യാപനം രൂക്ഷമാകുകയും വാക്സിന്‍ ലഭ്യത മതി യാകാതെ വരുന്നതിനാലുമാണ് സര്‍ക്കാര്‍ ഇത്തരമൊരു നിലപാട് സ്വീകരിച്ചതെന്ന വിമര്‍ശനമാണ് ഉയര്‍ന്നത്.