കുഴല്‍പ്പണം രാഷ്ട്രീയ പാര്‍ട്ടിയുടേതെന്നും കവര്‍ന്നത് ഇതേ പാര്‍ട്ടിയുടെ പ്രവര്‍ത്തകരുടെ നിര്‍ദ്ദേശപ്രകാരമാണെന്നും പ്രതികള്‍ കോടതിയില്‍ മൊഴി നല്‍കി
തൃശൂര്‍: കൊടകര കുഴല്‍പ്പണക്കേസില്‍ ബിജെപി നേതൃത്വത്തെ വെട്ടിലാക്കി അറസ്റ്റിലായ പ്രതിക ളുടെ മൊഴി കോടതയില്‍. തൃശൂര്‍ ജില്ലാ സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷയിലാ ണ് കേസിലെ പത്ത് പ്രതികളും മൊഴി നല്‍കിയത്. തങ്ങള്‍ നിരപരാധികളാണെന്നും ജാമ്യം അനു വദിക്കണമെന്നും പ്രതികള്‍ ജാമ്യഹര്‍ജിയില്‍ ആവശ്യപ്പെട്ടു.
അതെസമയം കവര്‍ച്ചാ പണം ബിജെപിയുടേതാണെന്ന് പൊലീസ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോ ര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.ബിജെപി നേതാക്കള്‍ പറഞ്ഞ പ്രകാരം തെരഞ്ഞെടുപ്പ് പ്രചാരണത്തി നായി എത്തിച്ച ഹവാല പണം ആണിതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പണം തിരിച്ചുകിട്ടണമെന്ന ധര്‍മരാജന്റെ ഹര്‍ജിയില്‍ ഈ മാസം 23ന് കോടതി തീരുമാനം പറയും.
കൊടകരയില്‍ നഷ്ടപ്പെട്ട പണം ബിജെപിയുടേതല്ലെന്ന് നേതാക്കള്‍ ആവര്‍ത്തിക്കുമ്പോഴാണ് ഇതു ശരിയല്ലെന്ന് വ്യക്തമാക്കുന്ന പൊലീസ് റി പ്പോര്‍ട്ട്. ഒരു കോടി നാല്‍പതു ലക്ഷം രൂപ ഇതിനോടകം കണ്ടെടുത്തു. ബാക്കിയുള്ള പണം കണ്ടെത്താന്‍ അന്വേഷണം തുടരുകയാണെന്നും പൊലീസ് ന ല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
തെരഞ്ഞെടുപ്പിന് മുമ്പ് ഒരു മാസത്തിനിടെ ധര്‍മരാജന്‍ ഹവാലപ്പണം കര്‍ണാടകത്തില്‍ നിന്ന് കൊണ്ടുവന്നതായി അന്വേഷണത്തില്‍ ബോധ്യപ്പെട്ടെന്നാണ് പൊലീസ് കോടതിയെ അറിയിച്ചത്. രണ്ടു ലക്ഷം രൂപ മാത്രം കൈവശം വയ്ക്കാനാണ് ചട്ടപ്രകാരം അനുമതി. പക്ഷേ, ധര്‍മരാജന്റെ ഡ്രൈ വര്‍ ഷംജീറിന്റെ കൈവശം മൂന്നരക്കോടി രൂപയുണ്ടായിരുന്നു. പണത്തിന്റെ ഉറവിടം വ്യക്തമാ ക്കു ന്തൊന്നും ഇതുവരെ ധര്‍മരാജന്‍ കാണിച്ചിട്ടില്ല.