കോണ്‍ഗ്രസിലെ നേതാക്കന്മാര്‍ ഒത്തുപിടിച്ചാല്‍ ജനം പ്രതീക്ഷിക്കുന്ന റിസള്‍ട്ട് ഉണ്ടാക്കാനാകുമെന്ന പ്രതീക്ഷ ഉണ്ടെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍
തിരുവനന്തപുരം: സ്ഥാനമാനങ്ങളുടെ പുറകെ പോകാതെ പ്രവര്‍ത്തിച്ചാല്‍ പാര്‍ട്ടിയെ ശക്തിപ്പെ ടുത്താനാകുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. ഒറ്റക്കെട്ടായി പരിഹാര മാര്‍ഗങ്ങളു മായി മുന്നോട്ട്‌പോകാമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. പാര്‍ട്ടി അധ്യക്ഷനായി ചുമതലയേറ്റ ശേഷം നടത്തിയ പ്രസംഗത്തിലാണ് സുധാകരന്‍ പാര്‍ട്ടിയില്‍ നേതാക്കള്‍ സ്ഥാനമാനങ്ങള്‍ക്ക് പുറകെ പോകാതെ പ്രവര്‍ത്തിക്കണമെന്ന് നിര്‍ദേശിച്ചത്.
പാര്‍ട്ടിയെ പുനര്‍ജീവനം നടത്തി എത്രമാത്രം ശക്തിമത്താക്കാനാകും എന്നതില്‍ മനസ്സില്‍ ഒരാശ ങ്ക ഇല്ലാതില്ലെന്നും എന്നാല്‍ കോണ്‍ഗ്രസിലെ നേതാക്കന്മാര്‍ ഒത്തുപിടിച്ചാല്‍ ജനം പ്രതീക്ഷിക്കു ന്ന റിസള്‍ട്ട് ഉണ്ടാക്കാനാകുമെന്ന പ്രതീക്ഷ ഉണ്ടെന്നും കെ സുധാകരന്‍ പറഞ്ഞു. ഇന്ത്യയില്‍ കോണ്‍ ഗ്രസ് തകര്‍ന്നു എന്ന വാദം ശരിയല്ല. കോണ്‍ഗ്രസ് തകരേണ്ട പാര്‍ട്ടിയല്ല. ഈ രാജ്യം നിലനില്‍ക്കു ന്നതു തന്നെ കോണ്‍ഗ്രസ് ഉണ്ടാക്കിവെച്ച രാഷ്ട്രീയ മൂല്യങ്ങളുടെ അടിത്തറയ്ക്ക് മുകളിലാണെന്നും കെ. സുധാകരന്‍ പറഞ്ഞു.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് 19 സീറ്റും നേടി. എല്‍.ഡി.എഫിന് അന്ന് ഒരു സീറ്റാണ് ല ഭിച്ചത്. അന്ന് ആരും എല്‍.ഡി.എഫ് തകര്‍ ന്നുപോയെന്ന് പറഞ്ഞില്ല. കാരണം ജനാധിപത്യ സംവി ധാനത്തില്‍ ഇത് സ്വാഭാവികമാണെന്നും സുധാകരന്‍ പറഞ്ഞു.മുതിര്‍ന്ന നേതാക്ക ളുടെയും എ. ഐ. സി.സി പ്രതിനിധികളുടെയും സാന്നിധ്യത്തിലാണ് രാവിലെ കെ.പി.സി.സി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ സുധാകരന്‍ കെ.പി. സി.സി അധ്യക്ഷനായി ചുമതലയേറ്റത്.
രാവിലെ തിരുവനന്തപുരം കിഴക്കേക്കോട്ടയിലെ ഗാന്ധി പ്രതിമയിലും ശേഷം പാളയം രക്തസാക്ഷി മണ്ഡപത്തിലുമെത്തി ഹാരാര്‍പ്പണം നടത്തിയതിന് ശേഷമാണ് അദ്ദേഹം കെ.പി.സി.സി ആസ്ഥാ നത്ത് എത്തിയത്.












