ഇതരസംസ്ഥാനതൊഴിലാളികളുമായി പോയ ബസിലെ ഡ്രൈവറാണ് അഭിജിത്ത്
കൊച്ചി : അസമില്‍ കുടുങ്ങിയ ടൂറിസ്റ്റ് ബസ് ഡ്രൈവറെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. കൊയിലാണ്ടി മേപ്പയ്യൂര്‍ നരക്കോട് സ്വദേശി അഭിജി ത്തിനെ (26) ആണ് ബസിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടത്. ഇതരസംസ്ഥാനതൊഴിലാളികളുമായി പോയ ബസിലെ ഡ്രൈവറാണ് അഭി ജിത്ത്. മേപ്പയ്യൂര്‍ നരക്കോട് മഠത്തില്‍ കുളങ്ങരമീത്തല്‍ പരേതനായ ബാലകൃഷ്ണന്റെയും ഗീത യുടെയും മകനാണ്.
അന്യ സംസ്ഥാന തൊഴിലാളികളുമായി പോയതായിരുന്നു അഭിജിത്ത്. അഭിജിത്തിന്റേതുള്‍പ്പെടെ നിരവധി ബസ്സുകള്‍ ഒന്നര മാസത്തോളമായി അസാമിലെ നഗോണില്‍ കുടുങ്ങിയിരിക്കുകയാണ്. ഡ്രൈവര്‍മാരും സഹായികളും നാട്ടിലുള്ളവരുമായി നിരന്തരം ബന്ധപ്പെട്ടെങ്കിലും വഴി തുറ ന്നുകി ട്ടിയില്ല. കുറച്ചു ദിവസമായി അഭിജിത്ത് കടുത്ത മാനസികവിഷമത്തിലായിരുന്നുവെന്ന് പറയുന്നു.
കോവിഡ് രണ്ടാംതരംഗത്തിന്റെ വ്യാപനവും തുടര്‍ന്ന് ഏര്‍പ്പെടുത്തിയ ലോക്ഡൗണ്‍ മൂലം ബസുകളുടെ യാത്ര മുടങ്ങി.