ജലാറ്റിന്‍ സ്റ്റിക്ക് നിര്‍മിച്ചത് തിരുച്ചിയിലെ സ്വകാര്യ കമ്പനിയില്‍ നിന്നാണെന്ന് സംസ്ഥാന തീവ്രവാദ വിരുദ്ധ സ്‌ക്വാഡ്( എ ടി എസ്) കണ്ടെത്തി
കൊല്ലം : പത്തനാപുരത്ത് സ്‌ഫോടക വസ്തുക്കള്‍ സംഭവത്തില്‍ ജലാറ്റിന്‍ സ്റ്റിക്ക് നിര്‍മ്മിച്ചത് തമി ഴ്നാട്ടിലെ കമ്പനിയിലാണെന്ന് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി. ജലാറ്റിന്‍ സ്റ്റിക്ക് നിര്‍മി ച്ചത് തിരുച്ചിയിലെ സ്വകാര്യ കമ്പനിയില്‍ നിന്നാണെന്ന് സംസ്ഥാന തീവ്രവാദ വിരുദ്ധ സ്‌ക്വാഡ്(എ ടി എസ്) കണ്ടെത്തി.
കഴിഞ്ഞ ഏഴ് മാസമായി കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിന്റെയും എടിഎസിന്റെയും നിരീക്ഷ ണത്തിലായിരുന്നു പാടം വനമേഖലയും പത്ത നംതിട്ട ജില്ലയിലെ കൂടല്‍ വനമേഖലയും. ഈ പ്രദേ ശ ങ്ങളില്‍ ഭീകരവാദബന്ധമുള്ള ആള്‍ക്കാര്‍ എത്തിയിരുന്നുവെന്ന വിവരം തമിഴ്നാട് ക്യൂബ്രാ ഞ്ചാണ് കേരള പൊലീസിനെ അറിയിച്ചത്. സ്ഫോടക വസ്തുക്കള്‍ മൂന്നാഴ്ച മുമ്പാണ് ഉപേക്ഷിച്ചതെ ന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമ നം. പ്രദേശത്തു നിന്ന് കണ്ടെത്തിയ ഡിറ്റണേറ്റര്‍ സ്‌ഫോ ടക ശേഷി ഇല്ലാത്തതാണ്. ബോംബ് നിര്‍മാണം പഠിപ്പിക്കാന്‍ വേണ്ടിയാണ് ഇവ ഉപയോഗിച്ച തെ ന്നാണ് സംശയം.
കണ്ടെത്തിയത് സണ്‍ 90 ബ്രാന്റ് ജലാറ്റിന്‍ സ്റ്റിക്കാണിത്.ബാച്ച് നമ്പര്‍ ഇല്ലാത്തതിനാല്‍ ആര്‍ക്കാണ് വിറ്റതെന്ന് കണ്ടെത്താനായിട്ടില്ല. എടിഎസ് അന്വേഷണം തമിഴ്‌നാട്ടിലേക്കും വ്യാപിപ്പിക്കാനാണ് തീരുമാനം. കണ്ടെത്തിയ ഡിറ്റനേറ്റര്‍ സ്ഫോടനശേഷിയില്ലാത്തതാണെന്നും സ്ഥിരീകരിച്ചിട്ടു ണ്ട്. നോ ണ്‍ ഇലക്ട്രിക്കല്‍ വിഭാഗത്തില്‍പ്പെട്ട ഡിറ്റനേറ്ററാണ് ഇതെന്നാണ് പൊലീസ് പറയുന്നു. ഇവ ഉപയോ ഗിച്ച് സ്‌ഫോടനം നടത്താനാകില്ല. ഈ സാഹചര്യത്തില്‍ ബോംബ് നിര്‍മ്മാണം പഠിപ്പിക്കാന്‍ ഇത് ഉപയോഗിച്ചെന്നാണ് സംശയം ബലപ്പെടുന്നു.
അതേസമയം ഉള്‍ക്കാട്ടില്‍ തീവ്രവാദക്യാമ്പ് നടന്നതായി അന്വേഷണ സംഘം സംശയിക്കുന്നുണ്ട്. ഉത്തര്‍പ്രദേശില്‍ പിടിയിലായ ചില യുവാക്കള്‍ പാടത്തു നിന്ന് പരിശീലനം നേടിയതായി പൊലീസി നോട് പറഞ്ഞിരുന്നു. ഇതിനെക്കുറിച്ച് മുന്‍പ് അന്വേഷിച്ച തമിഴ്‌നാട് ക്യു ബ്രാഞ്ചും കേന്ദ്ര രഹസ്യാ ന്വേഷണ ഏജന്‍സികളും തീവ്രവാദ ക്യാമ്പ് നടന്നതായി റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടെന്നാണ് സൂചന. ജനുവരി മാസത്തില്‍ ക്യാമ്പ് നടന്നെ ന്നാണ് അന്വേഷണസംഘം സംശയിക്കുന്നത്. കാട്ടിനുള്ളില്‍ തട്ടാക്കുടി കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങി. വിവിധ സംസ്ഥാനങ്ങളില്‍ നിന്നു ള്ളവര്‍ ക്യാമ്പില്‍ പങ്കെടുത്തെന്നും അന്വേഷണസംഘം വിലയിരുത്തി.
കൊല്ലം പത്തനംതിട്ട ജില്ലകളുടെ അതിര്‍ത്തിയാണ് പത്തനാപുരത്തിനടുത്ത പാട്ടം ഗ്രാമം. ഇവിടെ വനം വകുപ്പിന്റെ കശുമാവിന്‍ തോട്ടത്തില്‍ നിന്നാണ് ഡിറ്റണേറ്ററുകളും ജലാറ്റിന്‍ സ്റ്റിക്കുകളും കണ്ടെത്തിയത്. വനം വകുപ്പിന്റെ പതിവ് പരിശോധനയിലാണ് സ്ഫോടക വസ്തുക്കള്‍ കണ്ടെത്തിയ തെന്നാണ് പൊലീസ് പറയുന്നത്.