പെട്രോളിന് 25 പൈസയും ഡീസലിന് 14 പൈസയുമാണ് കൂട്ടിയത്. 16 ദിവസത്തിനിടെ ഒന്‍പതാം തവണയാണ് ഇന്ധന വില കൂട്ടുന്നത്
ന്യൂഡല്‍ഹി : രാജ്യത്ത് ഇന്ധന വില ഇന്നും കൂട്ടി. പെട്രോളിന് 25 പൈസയും ഡീസലിന് 14 പൈസ യുമാണ് കൂട്ടിയത്. 16 ദിവസത്തിനിടെ ഒന്‍ പതാം തവണയാണ് ഇന്ധന വില കൂട്ടുന്നത്. ഇതോടെ തിരുവനന്തപുരത്തെ പെടോള്‍ 98.70 രൂപയായി. ഒരു ലിറ്റര്‍ ഡീസലിന് തലസ്ഥാനത്ത് 93.93 രൂപ നല്‍കണം.കൊച്ചിയില്‍ പെട്രോളിന് 96.76 രൂപയും ഡീസലിന് 93.11 രൂപയായി. കോഴിക്കോട് ഒരു ലിറ്റര്‍ പെട്രോളിന് 97.13 രൂപയും ഡീസലിന് 92. 47 രൂപയു മായി വര്‍ധിച്ചു.
രാജ്യത്തെ ഇന്ധന വില വിലക്കയറ്റത്തിന് വഴിവെച്ചിരിക്കുകയാണ്. കോവിഡ് ദുരിതത്തിനൊപ്പമാ ണ് പെട്രോള്‍ ഡീസല്‍ വിലവര്‍ധനയും ജനങ്ങ ളെ ദുരിതത്തിലാക്കുന്നത്. ഏപ്രില്‍-മെയ് മാസ ങ്ങളില്‍ ഇന്ത്യയിലെ 98 ശതമാനം ജില്ലകളിലും ലോക്ഡൗണിലായിരുന്നു. ഇത് വിതരണ ശൃംഖ ലയെ കാര്യമായി ബാധിച്ചിട്ടു ണ്ട്. ഇതാണിപ്പോള്‍ പുതിയ രൂപത്തില്‍ ജനങ്ങളെ ബാധിക്കുന്നത്.
അതിനിടെ ഇന്ധന വില വര്‍ധനവിന് എതിരെ രാജ്യവ്യാപക പ്രതിഷേധത്തിന് ഒരുങ്ങുകയാണ് സിപിഎം. ഒരു മാസം നീണ്ടു നില്‍ക്കുന്ന പ്രതി ഷേധ പരിപാടികള്‍ക്കാണ് തുടക്കമാകുന്നത്.