പെട്രോളിന് ലിറ്ററിന് 29 പൈസയാണ് കൂട്ടിയത്. ഡീസലിന് 31 പൈസയും കൂട്ടി. ഇതോടെ തിരുവ നന്തപുരത്ത് പെട്രോള്‍ വില 99 രൂപയ്ക്കടുത്തായി. ഒരു ലിറ്റര്‍ പെട്രോളിന് തിരുവനന്തപുരത്ത് 98.45 രൂപയാണ്. ഡീസലിന് വില 93.79 രൂപയായി
തിരുവനന്തപുരം: പതിവ് തെറ്റിക്കാതെ എണ്ണക്കമ്പനികള്‍ ഇന്ധനവില ഇന്നും കൂട്ടി. കോവിഡ് പ്ര തിസന്ധിയില്‍ വലയുന്ന ജനങ്ങളെ ബുദ്ധിമുട്ടിലാക്കി രാജ്യത്ത് ഇന്ധന വില കുതിച്ചുയരുന്നു. പെ ട്രോളിന് ലിറ്ററിന് 29 പൈസയാണ് കൂട്ടിയത്. ഡീസലിന് 31 പൈസയും കൂട്ടി. ഇതോടെ തിരുവ നന്ത പുരത്ത് പെട്രോള്‍ വില 99 രൂപയ്ക്കടുത്തായി. ഒരു ലിറ്റര്‍ പെട്രോളിന് തിരുവനന്തപുരത്ത് 98.45 രൂപ യാണ്. ഡീസലിന് വില 93.79 രൂപയായി. കൊച്ചിയില്‍ ഒരു ലീറ്റര്‍ പെട്രോളിന് 96 രൂപ 51 പൈസയും ഡീസലിന് 91 രൂപ 97 പൈസയുമായി.
42 ദിവസത്തിനിടെ 24 തവണയാണ് ഇന്ധനവില കൂട്ടുന്നത്. രാജ്യത്തെ പല നഗരങ്ങളിലും ഇപ്പോ ഴേ ഇന്ധനവില സെഞ്ച്വറിയടിച്ചു. കേരളത്തില്‍ പ്രീമിയം പെട്രോള്‍ വില 100-ലെത്തി. സാധാരണ പെട്രോള്‍ വില നൂറിനടുത്ത് എത്തി നില്‍ക്കുന്നു.
കോവിഡ് മഹാമാരിക്കാലത്ത് ജനത്തിന്റെ നട്ടെല്ലൊടിക്കുകയാണ് ഈ നടപടിയിലൂടെ കേന്ദ്രസര്‍ ക്കാരും എണ്ണക്കമ്പനികളും. ഇന്ധനവില കൂട്ടുന്നത് ജനത്തിന് ബുദ്ധിമുട്ടാണെങ്കിലും വാക്‌സീന്‍ വാങ്ങാനും ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കുമായാണ് പണം ഉപയോഗിക്കുന്നത് എന്നാണ് പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ഇന്നലെ പറഞ്ഞത്.
മെയ് നാല് മുതല്‍ ഇന്ധനവില കൂടുകയല്ലാതെ കുറഞ്ഞിട്ടില്ല. അതിന് മുമ്പ് 18 ദിവസം എണ്ണക്ക മ്പ നി കള്‍ ഇന്ധനവില കൂട്ടിയിട്ടില്ല. കേരളമുള്‍ പ്പടെ നാല് സംസ്ഥാനങ്ങളിലും പുതുച്ചേരിയിലും തെര ഞ്ഞെടുപ്പ് നടക്കുന്ന 18 ദിവസം ഇന്ധനവില കൂട്ടാതിരുന്ന എണ്ണക്കമ്പനികള്‍ പിന്നീട ങ്ങോട്ട്, ഒന്നിട വിട്ട ദിവസങ്ങളിലെന്നോണം വില കൂട്ടി. 42 ദിവസത്തിനിടെ 24 തവണ.