ഉപയോക്താക്കള്‍ക്ക് ഏറ്റവുമടുത്തുള്ള വിതരണക്കാരില്‍ നിന്നും സിലിണ്ടര്‍ റീഫില്‍ ചെയ്യാനുള്ള സൗകര്യമാണ് പെട്രോളിയം പ്രകൃതി വാതക മന്ത്രാലയം ഒരുക്കുന്നത്
ന്യൂഡല്‍ഹി : ഉപയോക്താവിന് ഏറ്റവും അടുത്തുള്ള വിതരണക്കാരില്‍ നിന്ന് പാചക വാതക സിലി ണ്ടര്‍ റീഫില്‍ ചെയ്യാനുള്ള പുതിയ സംവിധാനം ഒരുക്കി പെട്രോളിയം പ്രകൃതി വാതക മന്ത്രാലയം. ഉപയോക്താവ് താമസം മാറുകയോ വാടക വീടുകളിലേക്ക് മാറുകയോ ചെയ്താല്‍ താമസ സ്ഥലത്തി ന് അടുത്തുള്ള വിതരണക്കാരനില്‍ നിന്ന് തുടര്‍ന്നും പാചക വാതകം ലഭ്യമാക്കുന്നതാണ് പുതിയ സംവിധാനം. പദ്ധതി പ്രകാരം ഉപയോക്താക്കള്‍ക്ക് ഏറ്റവുമടുത്തുള്ള വിതരണക്കാരില്‍ നിന്നും സിലിണ്ടര്‍ റീഫില്‍ ചെയ്യാനുള്ള സൗകര്യം ലഭ്യമാകും.
എല്‍പിജി ഓയില്‍ മാര്‍ക്കറ്റിങ് കമ്പനിയുടെ പട്ടികയിലുള്ള വിതരണക്കാരില്‍ നിന്ന് ഉപയോക്താ ക്കള്‍ക്ക് വിതരണക്കാരെ തെരഞ്ഞെടുക്കാനുള്ള സൗകര്യമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. മൊ ബൈല്‍ ആപ്പിലൂടെയോ പോര്‍ട്ടലിലൂടെയോ സിലിണ്ടറിന് ആപേക്ഷിക്കുമ്പോള്‍ തന്നെ ഉപയോ ക്താക്കള്‍ക്ക് വിതരണക്കാരുടെ പട്ടിക കാണാനാകും. അതില്‍ നിന്ന് ഏത് കമ്പനികളുടെ വിതരണ ക്കാരനെ വേണമെങ്കിലും തെരഞ്ഞെടുക്കാന്‍ സാധിക്കും.
നിലവില്‍ തെരഞ്ഞെടുത്ത ഡീലര്‍മാരില്‍ നിന്ന് മാത്രമാണ് എല്‍പിജി സിലിണ്ടര്‍ ബുക്ക് ചെയ്യാന്‍ സാധിക്കുക. ഇത് സിലിണ്ടറുകളുടെ ലഭ്യത കുറവുള്ള വിദൂര പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ അടക്കമുള്ളവര്‍ക്ക് സിലിണ്ടറുകള്‍ വീണ്ടും നിറയ്ക്കുന്നതില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കാറുണ്ട്. ഇത് കണ ണക്കിലെടുത്താണ് പുതിയ സംവിധാനം കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കുന്നത്. ചണ്ഡിഗഡ്, കോയമ്പ ത്തൂര്‍, ഗുരുഗ്രാം, പുനെ, റാഞ്ചി എന്നീ നഗരങ്ങളിലായിരിക്കും പദ്ധതിയുടെ ആദ്യഘട്ടം ആരം ഭിക്കുകയെന്ന് മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു.












