അഞ്ചു വയസില്‍ താഴെയുള്ള കുട്ടികള്‍ മാസ്‌ക് ധരിക്കേണ്ടതില്ലെന്ന നിര്‍ദ്ദേശം ഡയര്‍ക്ട്രേറ്റ് ജനറല്‍ ഓഫ് ഹെല്‍ത്ത് സര്‍വീസസ് പുറത്തിറക്കി.18 വയസില്‍ താഴെയുള്ള കുട്ടികളില്‍ കോവിഡ് ചികിത്സയ്ക്ക് റെംഡസിവിര്‍ മരുന്ന് ഉപയോഗിക്കരുത് എന്നും നിര്‍ദ്ദേശമുണ്ട്.
ന്യൂഡല്‍ഹി : രാജ്യത്ത് അഞ്ചു വയസില്‍ താഴെയുള്ള കുട്ടികള്‍ മാസ്‌ക് ധരിക്കേണ്ടതില്ലെന്ന നി ര്‍ദ്ദേശം ഡയര്‍ക്ട്രേറ്റ് ജനറല്‍ ഓഫ് ഹെല്‍ത്ത് സര്‍വീസസ് പുറത്തിറക്കി. അഞ്ചിനും 11നും ഇടയി ല്‍ പ്രായമുള്ളവര്‍ മാതാപിതാക്കളുടെയും ഡോക്ടര്‍മാരുടെയും നിര്‍ദേശ പ്രകാരം മാത്രം മാസ്‌ക് ധരിക്കണം. 18 വയസില്‍ താഴെയുള്ള കുട്ടികളില്‍ കോവിഡ് ചികിത്സയ്ക്ക് റെംഡസിവിര്‍ മരുന്ന് ഉപ യോഗിക്കരുത് എന്നും നിര്‍ദ്ദേശമുണ്ട്.
ഹൈ റസലൂഷന്‍ സി.ടി സ്‌കാനിങ് നിര്‍ബന്ധിത ഘട്ടങ്ങളില്‍ മാത്രമേ ഉപയോഗിക്കാവൂ. കോവിഡ് ചികിത്സയും പ്രതിരോധവും സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ ഇടവിട്ട് പുതുക്കുന്ന ഡയറക്ടറേറ്റ് മൂന്നു ദിവസം മുമ്പാണ് പുതിയവ പുറത്തിറക്കിയത്.
അതേസമയം ഇന്ത്യയില്‍ കോവിഡ് രോഗബാധിതരുടെ എണ്ണം കുറയുമ്പോള്‍ ആശങ്ക ഉയര്‍ത്തി മരണ നിരക്ക് ഉയരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 6,148 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്.
രാജ്യത്ത് ഏറ്റവും കൂടിയ പ്രതിദിന മരണ നിരക്കാണിത്. ബിഹാര്‍ പഴയ കണക്കുകള്‍ ഇന്നലെ പുറത്തു വിട്ടതാണ് മരണ നിരക്ക് കൂടാന്‍ ഇടയായത്. ഇതോടെ, കോവിഡ് ബാധിച്ച് ഇതുവരെ മരിച്ചവരുടെ എണ്ണം 3,59,676 ആയി.