പാലക്കാട് അയിലൂര്‍ കാരക്കാട്ട് പറമ്പിലാണ് നാടിനെ ഞെട്ടിച്ച സംഭവം. 2010 ഫെബ്രുവരി രണ്ടാം തീയതിയാണ് യുവതിയെ കാണാതായത്. പതിനെട്ടുകാരിയായ പെണ്‍കുട്ടിയെ കാണാനില്ലെന്ന് കാണിച്ച് ആ സമയം വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു
നെന്മാറ :കാണാതായ യുവതിയെ പത്തുവര്‍ഷത്തിന് ശേഷം കണ്ടെത്തിയപ്പോള്‍ ഞെട്ടിയത് പാ ലക്കാട്ടുകാരും പൊലീസും. ആരോരുമറിയാതെ യുവതിയെ കാമുകന്‍ ഒളിപ്പിച്ചത് പത്തുവര്‍ഷം. പെണ്‍കുട്ടി തൊട്ടടുത്ത അയല്‍വീട്ടിലുണ്ടെന്ന് ഈ പത്തുവര്‍ഷവും വീട്ടുകാര്‍ക്കും കണ്ടെത്തി യില്ല. യുവതി ഒളിച്ചിരുന്ന വീട്ടിലെ കുടുംബാംഗങ്ങള്‍ പോലും യുവതിയുടെ സാന്നിധ്യം മനസിലാ ക്കിയില്ല. ആരോരുമറിയാതെ വീട്ടിലെ ഒരു മുറിയില്‍ യുവതിയെ ഒളിപ്പിക്കുകയായിരുന്നു യുവാവ്. യുവാവിന്റെ അച്ഛനും അമ്മയും സഹോദരിയും താമസിച്ചിരുന്ന വീട്ടില്‍ അവര്‍ പോലുമറിയാതെ യായിരുന്നു ഒളിജീവിതം.
പാലക്കാട് അയിലൂര്‍ കാരക്കാട്ട് പറമ്പിലാണ് നാടിനെ ഞെട്ടിച്ച സംഭവം. 2010 ഫെബ്രുവരി രണ്ടാം തീയതിയാണ് യുവതിയെ കാണാതായത്. പതിനെട്ടുകാരിയായ പെണ്‍കുട്ടിയെ കാണാനില്ലെന്ന് കാണിച്ച് ആ സമയം വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിനിടെ യുവാവിനെ മൂന്നു മാസം മുന്‍പു കാണാതായിരുന്നു. ഇയാളെ കഴിഞ്ഞ ദിവസം കണ്ടെത്തിയതോടെയാണു അയല്‍ വീട്ടില്‍ നിന്ന് കാണാതായ യുവതി തന്റെ വീട്ടില്‍ ഒളിവില്‍ കഴിയുന്ന വിവരം പുറംലോകം അറിഞ്ഞത്.
ശുചിമുറി സൗകര്യം പോലും ഇല്ലാത്ത ചെറിയ വീട്ടിലെ മുറിയിലാണ് യുവതിയെ ഒളിപ്പിച്ചിരുന്നത്. വീട്ടില്‍ എല്ലാവരും ഉറങ്ങിയ ശേഷം രാത്രിയിലാണ് യുവതി പുറത്തിറങ്ങിയിരുന്നത്. വീട്ടുകാര്‍ പോ ലും അറിയാതെ രഹസ്യമായാണ് ഭക്ഷണം എത്തിച്ചിരുന്നത്. കുളിക്കാനും മറ്റും മുറിയില്‍ നിന്നു പുറത്തേക്കുള്ള ജനല്‍ വഴിയാണ് പുറത്തിറങ്ങിയിരുന്നത്. ശുചിമുറി ഉപയോഗത്തിനു രാത്രി ആ രുമറിയാതെ യുവതിയെ പുറത്തിറക്കി. ജനാലയിലെ പലകകള്‍ നീക്കിയായിരുന്നു ഇതിന് വഴിയു ണ്ടാക്കിയത്. യുവാവ് പുറത്തിറങ്ങുമ്പോഴെല്ലാം മുറി പുട്ടിയിട്ടു. മുറിയുടെ വാതില്‍ അകത്തു നി ന്നു തുറക്കാന്‍ സംവിധാനവും ഒരുക്കിയിരുന്നു. വീട്ടിലുള്ള മറ്റ് അംഗങ്ങളുടെ ശ്രദ്ധയില്‍ പ്പെടാതി രിക്കാന്‍ ജാഗ്രതയോടെയായിരുന്നു നീക്കങ്ങളെല്ലാം.
മൂന്നു മാസം മുന്‍പ് ഇവര്‍ വീടുവിട്ടിറങ്ങി. വിത്തനശേരിയിലെ വാടകവീട്ടിലായിരുന്നു പിന്നീടു താ മസം. യുവതിയുടേയും യുവാവിന്റേയും മൊഴികളില്‍ അവിശ്വസനീയത തോന്നിയതിനാല്‍ പൊ ലീസ് സംഭവ സ്ഥലം സന്ദര്‍ശിച്ചു. പ്രായപൂര്‍ത്തിയായ ഇരുവരും ഒരുമിച്ച് താമസിക്കാനാണ് താത്പ ര്യം എന്ന് മൊഴി നല്‍കി. പരാതി ഇല്ലെന്ന് ഇരുകൂട്ടരും അറിയിച്ചതോടെ കാണാതായെന്ന കേസുക ള്‍ അവസാനിപ്പിക്കാന്‍ ഇവരെ കോടതിയില്‍ ഹാജരാക്കി.