സാങ്കേതിക വിദ്യകള്‍ ഇറക്കുമതി ചെയ്യുന്നതിനായി നേരത്തെ തന്നെ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ആര്‍സിജിഎമ്മിന്റെ അനുമതി തേടിയിരുന്നു. നിലവില്‍ ഹൈദരാബാദിലെ ഡോ.റെഡ്ഡീസ് ലബോറട്ടറിയാണ് രാജ്യത്ത് സ്പുട്നിക് വാക്സിന്‍ നിര്‍മ്മിക്കുന്നത്
ന്യൂഡല്‍ഹി : റഷ്യയുടെ കൊറോണ വാക്സിനായ സ്പുനിക് വാക്സിന്‍ നിര്‍മ്മിക്കാന്‍ സെറം ഇന്‍സ്റ്റി റ്റ്യൂട്ടിന് ഡിസിജിഐയുടെ അനുമതി. പൂനെ ആസ്ഥാനനമായ സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന് മോസ്‌കോ യിലെ ഗമേലിയ റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡമോളജി ആന്റ് മൈക്രോ ബയോളജിയുമായി സഹകരിച്ച് വാക്സിന്‍ നിര്‍മ്മിക്കാനാണ് നിബന്ധനകളോടെ അനുമതി നല്‍കിയിരിക്കുന്നത്. ഉന്നത തല ഉദ്യോഗസ്ഥരാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്.
സ്പുട്നിക് ്വാക്സിന്റെ നിര്‍മ്മാണവും വിലയിരുത്തലും നടത്താനുള്ള അനുമതിയാണ് ഡിസിജി ഐ നല്‍കിയത്. നിര്‍മ്മാണം ആരംഭിക്കുന്ന തിനായി സെല്‍ ബാങ്ക്, വൈറസ് സ്റ്റോക്ക് ഉള്‍പ്പെടെ യുള്ള സാങ്കേതിക വിദ്യകള്‍ കൈമാറുന്നതുമായി ബന്ധപ്പെട്ട് ഗമേലിയ റിസേര്‍ച്ച് ഇന്‍സ്റ്റിറ്റി യൂട്ട് ഓഫ് എപ്പിഡമോളജി ആന്റ് മൈക്രോബയോളജിയുമായി ഒപ്പുവെച്ച കരാറിന്റെ പതിപ്പ് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് സമര്‍പ്പിക്കണം എന്നാണ് നിര്‍ദ്ദേശം. ഇത് ഇറക്കുമതി ചെയ്യുന്നതിനായി റിവ്യു കമ്മിറ്റി ഓഫ് ജെനറ്റിക് മാനിപ്പുലേഷന്റെ(ആര്‍സിജിഎം) അനുമതി സമര്‍പ്പിക്കുകയും വേണം. അതോ ടൊപ്പം കമ്പനിയ്ക്ക് വാക്സിന്‍ നിര്‍മ്മിക്കാന്‍ അനുമതി നല്‍കിക്കൊണ്ടുള്ള ആര്‍സിജിഎമ്മിന്റെ അനുമതിയും നല്‍കണം.
സാങ്കേതിക വിദ്യകള്‍ ഇറക്കുമതി ചെയ്യുന്നതിനായി നേരത്തെ തന്നെ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ആര്‍സി ജിഎമ്മിന്റെ അനുമതി തേടിയിരുന്നു. നിലവില്‍ ഹൈദരാബാദിലെ ഡോ.റെഡ്ഡീസ് ലബോറട്ടറി യാണ് രാജ്യത്ത് സ്പുട്നിക് വാക്സിന്‍ നിര്‍മ്മിക്കുന്നത്.