കോവിഡ് വ്യാപനത്തോടെ നികുതി- നികുതിയേതര വരുമാനത്തിലും കേന്ദ്രത്തില്‍ നിന്നുള്ള വരുമാനത്തിലും കാര്യമായ കുറവും സംഭവിച്ചു. ശമ്പള പരിഷ്‌കരണ ശുപാര്‍ശ നടപ്പാക്കിയതോടെ ചെലവില്‍ കൂടുതല്‍ വര്‍ധനയുണ്ടായി. കോവിഡ് പ്രതിരോധത്തിനും കൂടുതല്‍ പണം നീക്കി വക്കേണ്ടതുണ്ട്. പ്രതിസന്ധികളെ മറികടക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍
തിരുവനന്തപുരം: കോവിഡ് മഹാമാരി തീര്‍ത്ത ഗുരുതര സാമ്പത്തിക പ്രതിസന്ധിക്കിടെ രണ്ടാം പിണറായി സര്‍ക്കാറിന്റെ ആദ്യ ബജറ്റ് അവതര ണം നിയമസഭയില്‍ തുടങ്ങി. ചുമതലയേറ്റ രണ്ടാഴ്ചയ്ക്ക് ശേഷം ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അവതരിപ്പിക്കുന്ന ബജറ്റ് എന്ന പ്രത്യേക തയും ഇക്കുറിയുണ്ട്. നികുതി കൂട്ടാതെ ചെലവ് ചുരുക്കി സാമ്പത്തിക പ്രതിസന്ധി മറികടക്കാനാണ് ബജറ്റില്‍ ശ്രമിക്കുക.
കോവിഡ് പ്രതിരോധത്തിന് വലിയ ഊന്നല്‍ നല്‍കുമെന്നാണ് പ്രതീക്ഷ. സൂക്ഷ്മ, ചെറുകിട സംരം ഭങ്ങള്‍ക്കും പ്രത്യേക പാക്കേജ് ഉണ്ടായിരി ക്കും. അതിവേഗ റെയില്‍പാത, വ്യവസായ ഇടനാഴി എന്നിവ ബജറ്റില്‍ ഇടംപിടിക്കും. മുന്‍ ധനമന്ത്രി തോമസ് ഐസക് അവതരിപ്പിച്ച ബജറ്റിന്റെ തുടര്‍ച്ചയാകും കെ എന്‍ ബാലഗോപാല്‍ അവതരിപ്പിക്കുക.
കോവിഡ് വ്യാപനത്തോടെ നികുതി- നികുതിയേതര വരുമാനത്തിലും കേന്ദ്രത്തില്‍ നിന്നുള്ള വരു മാനത്തിലും കാര്യമായ കുറവും സംഭവിച്ചു. ശമ്പള പരിഷ്‌കരണ ശുപാര്‍ശ നടപ്പാക്കിയതോടെ ചെ ലവില്‍ കൂടുതല്‍ വര്‍ധനയുണ്ടായി. കോവിഡ് പ്രതിരോധത്തിനും കൂടുതല്‍ പണം നീക്കി വക്കേണ്ട തുണ്ട്. പ്രതിസന്ധികളെ മറികടക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ പറഞ്ഞു.
സാധാരണക്കാരുടെ വരുമാനം പൂര്‍ണ്ണമായും ഇല്ലാതാക്കിയ കോവിഡിന് ഇടയില്‍ നികുതി കൂട്ടാന്‍ സര്‍ക്കാര്‍ തയ്യാറാകില്ലെന്ന സൂചനയാണ് പുറത്തുവരുന്നത്. ഇടതു മുന്നണിയുടെ പ്രകടനപത്രി കയില്‍ വാഗ്ദാനം ചെയ്ത വീട്ടമ്മമാര്‍ക്കുള്ള പെന്‍ഷന്‍ പദ്ധതി ബജറ്റില്‍ പ്രഖ്യാപിച്ചേക്കും. ലോക് ഡൗണ്‍ ആഘാതം ഏറ്റവുമധികം നേരിട്ട ചെറുകിട വ്യാപാര – വ്യവസായ മേഖലകളും ടൂറിസവും കൈത്താങ്ങ് പ്രതീക്ഷിക്കുന്നു. നികുതി – നികുതിയിതര വരുമാനം വര്‍ധിപ്പിക്കാന്‍ നടപടി ഉണ്ടാ യേക്കും. ഭൂമിയുടെ ന്യായവില കൂട്ടിയേക്കും.
മദ്യ നികുതി വര്‍ധിപ്പിച്ചേക്കില്ല. കഴിഞ്ഞ ബജറ്റില്‍ വിശദമാക്കിയ പദ്ധതികളെ പറ്റി പരാമര്‍ശിച്ച് പോവുക മാത്രമാണ് ചെയ്യുകയെന്നാണ് സൂചന. അതിനാല്‍ ഒന്നര മണിക്കൂര്‍ കൊണ്ട് ബജറ്റവ തരണം പൂര്‍ത്തിയായേക്കും. ബജറ്റിനൊപ്പം നാലു മാസത്തേക്കുള്ള വോട്ടോണ്‍ അക്കൗണ്ടും ധന മന്ത്രി അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.












