മെട്രോമാന്‍ ഇ ശ്രീധരനെ തോല്‍പ്പിക്കാന്‍ ബിജെപി സംസ്ഥാന നേതൃത്വത്തിലെ ഉന്നത നേതാവ് ഡീല്‍ നടത്തിയതായി ദേശീയ നേതൃത്വ ത്തിനു പരാതി
തിരുവനന്തപുരം : പാലക്കാട്ടു നിയമസഭ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച മെട്രോമാന്‍ ഇ ശ്രീധരനെ തോല്‍പ്പിക്കാന്‍ ബിജെപിയില്‍ ഒരു വിഭാഗം ശ്രമിച്ചെന്ന് ആരോപണം. ബിജെപി സംസ്ഥാന നേ തൃത്വത്തിലെ ഉന്നത നേതാവ് ഡീല്‍ നടത്തിയതായാണ് ദേശീയ നേതൃത്വത്തിനു പരാതി. എതിര്‍ സ്ഥാനാര്‍ഥിയുമായി ഉന്നത നേതാവ് ഡീലുണ്ടാക്കിയെന്നാണ് രഹസ്യ പരാതിയില്‍ ആരോപിക്കു ന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുള്‍ പ്പെടെ മുന്‍കൈയെടുത്തു മത്സരിച്ച ശ്രീധരന്‍ മികച്ച മത്സരമാണ് കാഴ്ചവെച്ചത്. എന്നാല്‍ കോണ്‍ഗ്രസിന്റെ ഷാഫി പറമ്പിലാണ് മണ്ഡലത്തില്‍ വിജയിച്ചത്.
മുന്‍കാല തെരഞ്ഞെടുപ്പുകളില്‍ ബിജെപി സ്ഥാനാര്‍ത്ഥികള്‍ മണ്ഡലത്തില്‍ നേടിയ വോട്ടുക ളുടെ കണക്കുകള്‍ നിരത്തിയാണ് പരാതി നല്‍കിയിരിക്കുന്നത്.2016 ലെ നിയമസഭാ തിരഞ്ഞെ ടുപ്പില്‍ 40,074 വോട്ടോടെ ബിജെപി ചരിത്രത്തിലാദ്യമായി രണ്ടാമതെത്തിയ മണ്ഡലത്തില്‍ പുതു തായി 7322 വോട്ടുകള്‍ കൂടി ബിജെപി ചേര്‍ത്തിരുന്നു. ഈ 47,500 വോട്ടുകള്‍ക്കപ്പുറം ഇ. ശ്രീധരന്റെ ജനപിന്തുണയില്‍ ലഭിക്കേണ്ട വോട്ടുകള്‍ കൂടി പരിഗണിക്കുമ്പോള്‍ 60,000 വോട്ടുകള്‍ ലഭിക്കേണ്ട തായിരുന്നു. എന്നാല്‍ എതിര്‍ സ്ഥാനാര്‍ഥിയുമായി ഉന്നത നേതാവ് ഡീലുണ്ടാക്കിയെന്നാണ് രഹസ്യ പരാതിയില്‍ ആരോപിക്കുന്നത്.