ബി.ജെ.പി ആലപ്പുഴ ജില്ല ട്രഷറര്‍ക്ക് നല്‍കാനാണ് പണം കൊണ്ടുവന്നതെന്ന ധര്‍മ്മരാജന്റെ മൊഴി നേതാക്കളെ വെട്ടിലാക്കി
തൃശൂര്‍ : കൊടകര കുഴല്‍പ്പണക്കവര്‍ച്ച കേസില്‍ ബി.ജെ.പി നേതാക്കളെ വെട്ടിലാക്കി നിര്‍ണായ മൊഴി നല്‍കി ധര്‍മരാജന്‍. കേസില്‍ ബി.ജെ.പി ക്ക് ബന്ധമില്ലെന്ന് നേതൃത്വം ആവര്‍ത്തിക്കു മ്പോ ഴാണ് പാര്‍ട്ടിക്കെതിരെ ധര്‍മരാജന്റെ മൊഴി പുറത്തുവരുന്നത്. രണ്ട് തവണ ചോദ്യം ചെയ്ത പ്പോഴും ധര്‍മരാജന്‍ ആദ്യം നല്‍കിയ മൊഴി പിന്നീട് ആവര്‍ത്തിക്കുകയായിരുന്നു. രണ്ടാമത് നട ത്തിയ ചോദ്യം ചെയ്യലിലും പണം ബി.ജെ. പിക്ക് വേണ്ടി കൊണ്ടുവന്നതാണെന്ന് ഇദ്ദേഹം മൊഴി നല്‍കി യത്. ആലപ്പുഴ ജില്ല ട്രഷറര്‍ക്ക് നല്‍കാനാണ് പണം കൊണ്ടുവന്നതെന്നായിരുന്നു ധര്‍മ്മരാജ ന്റെ മൊഴി.
കോഴിക്കോട് സ്വദേശിയായ ധര്‍മരാജനെ ചില ബി.ജെ.പി. നേതാക്കള്‍ നിരന്തരം ഫോണില്‍ ബന്ധ പ്പെട്ടിരുന്നതായി പൊലീസ് നേരത്തെ കണ്ടെത്തിയിരുന്നു. എന്നാല്‍, നേതാക്കളെ ചോദ്യം ചെയ്ത പ്പോള്‍ തെരഞ്ഞെടുപ്പ് സാമഗ്രഹികളുടെ വിതരണവുമായി ബന്ധപ്പെട്ടാണ് ധര്‍മരാജനുമായി സംസാരിച്ചതെന്നാണ് നേതാക്കള്‍ മൊഴി നല്‍കിയത്. കവര്‍ച്ച ചെയ്ത പണവുമായി ബി.ജെ.പിക്ക് ബന്ധമില്ലെന്നായിരുന്നു സംഘടന ജനറല്‍ സെക്രട്ടറി എം.ഗണേഷിന്റെ മൊഴി. വെള്ളിയാഴ്ച ഗണേഷിനെ അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. ആലപ്പുഴ ജില്ല ട്രഷറര്‍ക്ക് നല്‍കാ നാണ് പണം കൊണ്ടുവന്നതെന്ന ധര്‍മ്മരാജന്റെ മൊഴിയെക്കുറിച്ച് അറിയില്ലെന്നും ഗണേഷ് അന്വേഷണ സംഘത്തോട് പറഞ്ഞിരുന്നു.
പോലീസ് അന്വേഷണത്തില്‍ ധര്‍മരാജന് ബി.ജെ.പിയില്‍ യാതൊരു പദവിയും ഇല്ലെന്ന് കണ്ടെ ത്തി. ഇദ്ദേഹത്തിന് തിരഞ്ഞെടുപ്പിന്റെ ചുമതലക ളും ഉണ്ടായിരുന്നില്ല. തുടര്‍ന്നാണ് കഴിഞ്ഞ ദിവ സവും ധര്‍മരാജനെ ചോദ്യം ചെയ്തത്. ഈ ചോദ്യം ചെയ്യലിലും പണം ബി.ജെ.പിക്ക് വേണ്ടി കൊണ്ടു വന്നതെന്ന് ഇദ്ദേഹം മൊഴി നല്‍കി.
കേസുമായി ബന്ധപ്പെട്ട് ബി.ജെ.പി. തൃശ്ശൂര്‍ ജില്ലാ ഓഫീസ് സെക്രട്ടറി സതീശിനെ കഴിഞ്ഞ ദിവസം ചോദ്യംചെയ്തിരുന്നു. ധര്‍മരാജനെ തനിക്കറിയില്ലെന്നും ഇതുവരെ നേരിട്ട് സംസാരിച്ചിട്ടില്ലെന്നുമാ യിരുന്നു ഇദ്ദേഹത്തിന്റെ മൊഴി. നേതാക്കള്‍ പറഞ്ഞതനുസരിച്ചാണ് ഇവര്‍ക്ക് തൃശൂരിലെ ലോഡ്ജി ല്‍ മുറിയെടുത്ത് നല്‍കിയതെന്നും സതീശ് പോലീസിനോട് പറഞ്ഞിരുന്നു.