കേന്ദ്രത്തിനും സംസ്ഥാനങ്ങള്‍ക്കും രണ്ട് വിലയ്ക്ക് വാക്‌സിന്‍ നല്‍കുന്നതിന്റെ യുക്തി എന്തെന്ന് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബഞ്ച് ഇന്നും ആരാഞ്ഞു.
ന്യൂഡല്‍ഹി : കേന്ദ്ര സര്‍ക്കാരിന്റെ വാക്‌സിന്‍ നയത്തെ വീണ്ടും രൂക്ഷമായി വിമര്‍ശിച്ച് സുപ്രീം കോടതി. കേന്ദ്രത്തിനും സംസ്ഥാനങ്ങള്‍ക്കും രണ്ട് വിലയ്ക്ക് വാക്‌സിന്‍ നല്‍കുന്നതിന്റെ യുക്തി എന്തെന്ന് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബഞ്ച് ഇന്നും ആരാഞ്ഞു.
പുതുക്കിയ വാക്‌സിന്‍ നയം രണ്ടാഴ്ചക്കകം സമര്‍പ്പിക്കണമെന്നും കേന്ദ്രത്തോട് സുപ്രീംകോടതി ആവശ്യപ്പെട്ടു. ഡിജിറ്റല്‍ ഇന്ത്യ എന്ന് പറയുന്ന തല്ലാതെ യാഥാര്‍ഥ്യമെന്തെന്ന് അറിയാമോ? പാവ പ്പെട്ടവര്‍ എങ്ങനെ കോവിന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യുമെന്നും ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യ ക്ഷനായ ബഞ്ച് ചോദിച്ചു. കൂടുതല്‍ വാക്‌സിന്‍ നിര്‍മാതാക്കളുമായി സംസാരിക്കുന്നുണ്ടെന്നും ഈ വര്‍ഷത്തോടെ രാജ്യത്തെ എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കാനാകുമെന്നും കേന്ദ്രം അറിയിച്ചു.
വാക്‌സിന്റെ കാര്യത്തില്‍ ഒരു ദേശീയ നയമുണ്ടോയെന്ന് കോടതി ചോദിച്ചു. എല്ലാവര്‍ക്കും ഇഷ്ടമു ള്ളത് പോലെ ടെന്‍ഡര്‍ വിളിക്കാമെന്നതാണോ സര്‍ക്കാര്‍ നയമെന്നും കേന്ദ്രത്തോട് സുപ്രീംകോട തി ആരാഞ്ഞു. ഭരണഘടനാ അനുച്ഛേദത്തില്‍ താന്‍ വായിച്ചത് ഇന്ത്യ ഒരു യൂണിയന്‍ ആണെ ന്നാണെന്ന് ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞു. പുതുക്കിയ വാക്‌സിന്‍ നയം പ്രഖ്യാപിക്കണമെന്നും കേന്ദ്ര ത്തോട് സുപ്രീംകോടതി ആവശ്യപ്പെട്ടു.










