നടി കങ്കണ റണൗട്ടിന്റെ അംഗരക്ഷകന്‍ കുമാര്‍ ഹെഗ്ഡെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെ ന്ന് 30 വയസുകാരിയായ ബ്യൂട്ടീഷനാണ് പൊലീസില്‍ പരാതി നല്‍കിയത്
മുംബൈ: ബോളിവുഡ് നടി കങ്കണ റണൗട്ടിന്റെ അംഗരക്ഷകന്‍ കുമാര്‍ ഹെഗ്ഡെ പീഡനക്കേ സില്‍ അറസ്റ്റില്‍. വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ച കേസിലാണ് അറസ്റ്റ്. വിവാ ഹവാഗ്ദാനം നല്‍കി കുമാര്‍ ഹെഗ്ഡെ പീഡിപ്പിച്ചെന്ന് 30 വയസുകാരിയായ ബ്യൂട്ടീഷനാണ് പൊ ലീസില്‍ പരാതി നല്‍കിയത്.
ബലാത്സംഗത്തിനും പ്രകൃതി വിരുദ്ധ പീഡനത്തിനും ഇരയാക്കിയെന്ന യുവതിയുടെ പരാതിയില്‍ അംഗരക്ഷകനെതിരെ മുംബൈ ഡിഎന്‍ നഗര്‍ പൊലീസ് കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു. പരാതിക്കാരിയെ വിദഗ്ധ മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയയാക്കിയ ശേഷമാണ് കേസ് രജി സ്റ്റര്‍ ചെയ്തത്. മാണ്ട്യ കോടതിയില്‍ ഹാജരാക്കിയ കുമാര്‍ ഹെഗ്ഡെയെ മുംബൈയിലേക്ക് കൊണ്ടുപോയി.
കുമാര്‍ മറ്റൊരു വിവാവം കഴിക്കാന്‍ പോകുന്നു എന്ന വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് യുവതി പരാതി നല്‍കിയത്. ലൈംഗിക അതിക്രമം, വഞ്ച ന എന്നീ കാര്യങ്ങള്‍ കാണിച്ചാണ് യുവതി കേസ് രജിസ്റ്റര്‍ ചെയ്തതെന്നും അന്വേഷണ സംഘം വ്യക്തമാക്കി.
പരാതിക്കാരിയും അംഗരക്ഷകനും തമ്മില്‍ ലിവ് ഇന്‍ റിലേഷന്‍ഷിപ്പിലായിരുന്നു. എട്ട് വര്‍ഷമായി ഇരുവരും തമ്മില്‍ ബന്ധമുണ്ട്. തന്നെ ശാരീരിക ബന്ധത്തിന് ഹെഗ്ഡെ നിര്‍ബന്ധിച്ചിരുന്നതായും യുവതി ആരോപിച്ചു. എന്നാല്‍ ഇതിന് പിന്നാലെ തന്നെ പല അവസരങ്ങളിലും ബലപ്ര യോഗത്തി ലൂടെ ശാരീരിക ബന്ധം സ്ഥാപിച്ചു എന്നാണ് യുവതി ആരോപിക്കുന്നത്. ഇക്കഴിഞ്ഞ ഏപ്രില്‍ 27ന് മാതാവിന് സുഖമില്ലെന്ന് പറഞ്ഞ് തന്റെ കൈയില്‍ നിന്ന് 50000 രൂപ വാങ്ങി ഹെഗ്ഡെ കടന്നു കളഞ്ഞുവെന്നും പരാതിയില്‍ ആരോപണമുണ്ട്.