ദ്വീപ് ജനതയുടെ സവിശേഷ ജീവിതത്തിലേക്ക് കടന്നുകയറ്റത്തിന് ശ്രമം നടക്കുന്നതായും ഇത്തരം ദ്രോഹ നടപടികള്‍ സ്വീകരിക്കുന്ന അഡ്മിനിസ്ട്രേറ്ററെ മാറ്റണമെന്നും മുഖ്യമന്ത്രി
തിരുവനന്തപുരം : ലക്ഷദ്വീപില്‍ നടപ്പാക്കുന്ന സംഘ്പരിവാര്‍ അജന്‍ഡക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍.ദ്വീപ് ജനതയുടെ സവിശേഷ ജീവിതത്തിലേക്ക് കടന്നുകയറ്റത്തി ന് ശ്രമം നടക്കുന്നതായും ഇത്തരം ദ്രോഹ നടപടികള്‍ സ്വീകരിക്കുന്ന അഡ്മിനിസ്ട്രേറ്ററെ മാറ്റണ മെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ലക്ഷദ്വീപ് ജനതക്ക് പിന്തുണ അറിയിച്ച്, അഡ്മിനിസ്ട്രേറ്ററെ മാറ്റണമെന്ന് ആവശ്യപ്പെട്ടുള്ള പ്രമേയം അവതരിപ്പിക്കുകയായിരുന്നു മുഖ്യമന്ത്രി
ദ്വീപുകാരുടെ ഉപജീവനത്തേയും ഭക്ഷണക്രമത്തേയും തകര്‍ക്കാനാണ് ശ്രമം. മത്സ്യബന്ധനത്തെ തകര്‍ന്നു. ലക്ഷദ്വീപുകാരുടെ പ്രധാന ഭക്ഷണമായ ഗോമാംസം നിരോധിക്കുന്നു. തെങ്ങുകളില്‍ പോലും കാവി നിറം പൂശുന്നു. രണ്ട് കുട്ടികളില്‍ കൂടുതലുള്ളവര്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കരു തെന്ന വിചിത്രമായ വാദം ഉന്നയിക്കുന്നു. ഭൂമിയും സ്വത്തും തട്ടിയെടുക്കാന്‍ ഭരണകൂടം ശ്രമിക്കു ന്നു. ദ്വീപ് പഞ്ചായത്തുകളുടെ അധികാരം അഡ്മിനിസ്ട്രേറ്റര്‍ കവരുകയാണെന്നും പ്രമേയം അവതരിപ്പിച്ച് മുഖ്യമന്ത്രി പറഞ്ഞു.
അഡ്മിനിസ്ട്രേറ്ററെ തിരിച്ചുവിളിക്കണമെന്നും ഇതുവരെ നടപ്പാക്കിയ എല്ലാ ഉത്തരവുകളും റദ്ദാ ക്കണമെന്നും പ്രമേയത്തെ പിന്തുണച്ച് സംസാരിച്ച പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ആവശ്യ പ്പെട്ടു. എന്ത് കഴിക്കണമെന്ന് ഭരണകൂടം തീരുമാനിക്കുന്നത് ധിക്കാരപരമാണ്. ലക്ഷദ്വീപിനായി രാജ്യത്ത് ആദ്യമായി ഒരു നിയമസഭ പ്രമേയം അവതരിപ്പിച്ചിരിക്കുകയാണ്. രാജ്യത്തിന് തന്നെ ഇത് മാതൃകയാണെന്നും സതീശന്‍ പറഞ്ഞു.
സംഘ്പരിവാറിന് ഇഷ്ടമില്ലാത്തവരെ ദ്രോഹിക്കുകയും ഇഷ്ടമില്ലാത്തിടങ്ങളില്‍ അവര്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുമെന്ന് പ്രതിപക്ഷ ഉപനേതാവ് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഇന്നലെ കശ്മീര്‍, ഇന്ന് ദ്വീപ് നാളെ കേരളം എന്നാവുമെന്ന് പി കെ കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി