പ്രതിദിനരോഗികളുടെ എണ്ണം ഒരു മാസത്തിനുള്ളില്‍ 4 ലക്ഷത്തില്‍ നിന്നും രണ്ടു ലക്ഷ ത്തിന് താഴെയെത്തി.ടെസ്റ്റ് പോസിറ്റിവിറ്റിനിരക്ക് 8.36 ശതമാനമായി കുറഞ്ഞുത് രാജ്യത്തി ന് ആശ്വാസമായി
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് പ്രതിദിന രോഗ ബാധിതരുടെ എണ്ണം വീണ്ടും കുറയുന്നു. പ്രതിദി നരോഗികളുടെ എണ്ണം ഒരു മാസത്തിനുള്ളി ലാണ് 4 ലക്ഷത്തില്‍ നിന്നും രണ്ടു ലക്ഷത്തിന് താഴെ യെത്തിയത്. ടെസ്റ്റ് പോസിറ്റിവിറ്റിനിരക്ക് 8.36 ശതമാനമായി കുറഞ്ഞിരുന്നു. രണ്ട് കോടിയില്‍ അ ധികം പേരാണ് രാജ്യത്ത് ഇതുവരെ കോവിഡില്‍ നിന്ന് മുക്തി നേടിയത്.
കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറി നിടെ 1,65,553 പേര്‍ക്കാണ് രോഗബാധ സ്ഥിരീക രിച്ചത്. 3,460 പേര്‍ രോഗം ബാധയെ തുടര്‍ന്ന് മരി ച്ചു. 2,76,309 പേര്‍ രോഗമുക്തരായി.
ഇതുവരെ രാജ്യത്ത് ആകെ രോഗം സ്ഥിരീകരിച്ചത് 2,78,94,800 പേര്‍ക്കാണ്. ആകെ മരണം 3,25,972. നിലവില്‍ രാജ്യത്ത് 21,14,508 പേരാണ് കോവിഡ് ബാധിച്ചു ചികിത്സയില്‍ ഉള്ളത്. ഇന്നലെ മാത്രം രോഗമുക്തി നേടിയത് 2,76,309 പേരാണ്. 21,20,66,614 പേര്‍ക്കാണ് ഇതുവരെ വാക്‌സിന്‍ നല്‍കിയ ത്.
അതേസമയം, സ്വകാര്യ ആശുപത്രികള്‍ നക്ഷത്ര ഹോട്ടലുമായി ചേര്‍ന്ന് വാക്സിനേഷന്‍ ഒരുക്കുന്നത് കേന്ദ്രസര്‍ക്കാര്‍ തടഞ്ഞു. ഹോട്ടലുകളില്‍ വച്ച് വാക്‌സിനേഷന്‍ നടത്താന്‍ സൗകര്യം ഓര്‍ക്കുന്നത് ചട്ട വിരുദ്ധമാണ് എന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. ആശുപത്രികള്‍ക്ക് പുറമേ കമ്മ്യൂണിറ്റി ഹാളുകളി ലും, പഞ്ചായത്ത് കേന്ദ്രങ്ങളിലും,ജീവനക്കാര്‍ക്ക് വേണ്ടി സ്വാകാര്യ ഓഫീസുകളിലും മാത്രമേ വാ ക്‌സിനേഷന്‍ നടത്താന്‍ അനുവാദമുള്ളു. സര്‍ക്കാരിന്റെ കൊവിഡ് വാക്‌സിനേഷന്‍ മാനദണ്ഡ ങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ നിയമ നടപടി എടുക്കും എന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.