സ്വകാര്യ മേഖലയില്‍ ഒമാനികള്‍ക്ക് കൂടുതല്‍ ജോലി ലഭ്യമാക്കുന്നതിനാണ് തീരുമാനമെന്ന് തൊഴില്‍ മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി
മസ്‌ക്കറ്റ് : സ്വകാര്യ മേഖലയില്‍ ഒമാനി പൗരന്മാര്‍ക്ക് കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ ലഭ്യമാ ക്കുന്നതിന് ലക്ഷ്യമിട്ട് പ്രവാസികള്‍ തൊഴിലാളികള്‍ക്ക് ഏര്‍പ്പെടുത്തിയ ജൂണ്‍ ഒന്നിന് വര്‍ക്ക് പെര്‍മിറ്റ് ഫീസ് പ്രാബല്യത്തില്‍ വരുമെന്ന് തൊഴില്‍ മന്ത്രാലയം അറിയിച്ചു.
ഉയര്‍ന്നതും ഇടത്തരം തൊഴിലുകള്‍ക്കും സാങ്കേതികവും സ്‌പെഷലൈസ്ഡ് ജോലികള്‍ ചെയ്യു ന്നവര്‍ക്കുമാണ് പുതിയ ഫീസ്. പുതിയ വര്‍ക്ക് പെര്‍മിറ്റ് എടുക്കാനും ബിസിനസ് തുടങ്ങാനും പു തുക്കിയ ഫീസ് ബാധകമായിരിക്കും. പുതുക്കിയ ഫീസ് ഉയര്‍ന്ന തൊഴിലുകളിലെ വിസക്ക് 2001 റി യാലും ഇടത്തരം തൊഴിലുകളിലേതിന് 1001റിയാലും സാങ്കേതികവും സ്‌പെഷലൈസ്ഡ് ജോലി കള്‍ക്കും 601റിയാലും ആയിരിക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്.
പുതിയ ഫീസ് നിലവില്‍ വരുന്നത് പ്രവാസികള്‍ക്ക് സാമ്പത്തികമായി അധിക ബാധ്യത സൃഷ്ടി ക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.എന്നാല്‍ സ്വകാര്യ മേഖലയില്‍ ഒമാനികള്‍ക്ക് കൂടുതല്‍ ജോലി ലഭ്യമാക്കുന്നതിനാണ് പ്രവാസികള്‍ തൊഴിലാളികള്‍ക്ക് വര്‍ക്ക് പെര്‍മിറ്റ് ഫീസ് ഏര്‍പ്പെടു ത്താന്‍ തീരുമാനിച്ചതെന്ന് മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി. സ്വദേശികള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.














