- മലപ്പുറത്തെ ട്രിപ്പിള്‍ ലോക്ഡൗണ്‍ ഒഴിവാക്കി
- തുണി, ചെരിപ്പ് കടകള്‍ക്ക് ആഴ്ചയില്‍ മൂന്ന് ദിവസം തുറക്കാം
- ബാങ്കുകള്‍ക്ക് തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ അഞ്ച് മണി വരെ പ്രവര്‍ത്തിക്കാം
- മദ്യശാലകള്‍ ഉടന്‍ തുറക്കില്ലെന്നും ബെവ്ക്യൂ മദ്യവില്‍പ്പന ഉടനില്ലെന്നും എക്സൈസ് മന്ത്രി
- വ്യവസായ സ്ഥാപനങ്ങള്‍ക്ക് ആവശ്യമായ മിനിമം ജീവനക്കാരെ ഉപയോഗിച്ച് തുറക്കാം
- സ്‌പെയര്‍ പാര്‍ട്ട്‌സുകള്‍ വില്‍ക്കുന്ന കടകള്‍ക്ക് പ്രവര്‍ത്തനാനുമതി
- കള്ളുഷാപ്പുകള്‍ക്ക് ഭാഗികമായി പ്രവര്‍ത്തിക്കാന്‍ അനുവാദം
- വ്യവസായ അസംസ്‌കൃത വസ്തുക്കള്‍ നല്‍കുന്ന കടകള്‍ ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളില്‍
- പുസ്തകം, തുണി, സ്വര്‍ണം, ചെരിപ്പ് കടകള്‍ തിങ്കള്‍ ബുധന്‍ വെള്ളി ദിവസങ്ങളില്‍
തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ഡൗണ്‍ ജൂണ്‍ 9 വരെ നീട്ടി. ലോക്ഡൗണ്‍ നാളെ അവസാ നിരിക്കുന്ന സാഹചര്യത്തിലാണ് പത്തു ദിവസത്തേക്കു കൂടി നീട്ടിയത്. മെയ് 30 മുതല്‍ മലപ്പുറ ത്തെ ട്രിപ്പിള്‍ ലോക്ഡൗണ്‍ ഒഴിവാക്കും. വ്യവസായ മേഖലകളിലേക്ക് കെഎസ്ആര്‍ടിസി സര്‍വ്വീ സുകള്‍ അനുവദിക്കും. തുണിക്കടകള്‍, ചെരിപ്പ് കടകള്‍ എന്നിവ ആഴ്ചയില്‍ മൂന്ന് ദിവസം തുറ ക്കാം. രാവിലെ 9 മുതല്‍ വൈകിട്ട് 5 വരെയായി രിക്കും പ്രവര്‍ത്തനസമയമെന്നും മുഖ്യമന്ത്രി അ റിയിച്ചു.മലപ്പുറത്തെ ട്രിപ്പിള്‍ ലോക് ഡൗണ്‍ മാറ്റിയിട്ടുണ്ട്. ബാങ്കുകളുടെ സമയ പരിധി നിലവില്‍ ഉച്ചവരെയാണ്. എന്നാലിത് തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ അഞ്ച് മണിവരെ പ്രവര്‍ത്തി ക്കാനും അനുമതി നല്‍കിയിട്ടുണ്ട്.
അതേസമയം മദ്യശാലകള്‍ ഉടന്‍ തുറക്കില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. ബെവ്ക്യൂ വഴിയുള്ള മദ്യവില്‍പ്പന ഉടനില്ലെന്ന് എക്സൈസ് മന്ത്രി എംവി ഗോവിന്ദന്‍ വ്യക്തമാക്കി. വ്യാജ മദ്യം നടയാന്‍ ഊര്‍ജിത ശ്രമമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.
പൊതുവെ രോഗവ്യാപനം കുറയുന്നുണ്ടെങ്കിലും നിയന്ത്രണം ഒഴിവാക്കാറായിട്ടില്ലെന്ന് മുഖ്യമന്ത്രി വാര്‍ത്ത സമ്മേളനത്തില്‍ വ്യക്തമാക്കി. ഈ ഘട്ടത്തില്‍ ചില ഇളവുകള്‍ നല്‍കും. അത് അത്യാവശ്യ പ്രവര്‍ത്തനത്തിന് വേണ്ടിയാണ്. എല്ലാ വ്യവസായ സ്ഥാപനങ്ങളും ആവശ്യമായ മിനിമം ജീവനക്കാ രെ ഉപയോഗിച്ച് തുറക്കാം. ജീവനക്കാരുടെ എണ്ണം 50 ശതമാനം കവിയരുത്. സ്‌പെയര്‍ പാര്‍ട്ടുകള്‍ വില്‍ക്കുന്ന കടകള്‍ക്കും പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കും. കള്ളുഷാപ്പുകള്‍ക്ക് ഭാഗികമായി പ്രവര്‍ത്തിക്കാനുള്ള അനുവാദം നല്‍കാനും തീരുമാനം എടുത്തിട്ടുണ്ട്.
വ്യവസായ സ്ഥാപനങ്ങള്‍ക്ക് അസംസ്‌കൃത വസ്തുക്കള്‍ നല്‍കുന്ന കടകള്‍ ചൊവ്വ, വ്യാഴം ശനി ദിവസങ്ങളില്‍ അഞ്ച് മണി വരെ പ്രവര്‍ത്തിക്കാം. ബാങ്കുകള്‍ തിങ്കള്‍ മുതല്‍ വെള്ളി വരെ വൈ കുന്നേരം അഞ്ച് മണി വരെ പ്രവര്‍ത്തിക്കാം. വിദ്യാഭ്യാസ ആവശ്യത്തിന് പുസ്തകം വില്‍ക്കുന്ന കടകള്‍ തുണി, സ്വര്‍ണം, ചെരിപ്പ് കടകള്‍ എന്നിവ തിങ്കള്‍ ബുധന്‍ വെള്ളി ദിവസങ്ങളില്‍ അഞ്ച് മണി വരെ പ്രവര്‍ത്തിക്കും. കള്ള് ഷാപ്പുകളില്‍ കൊവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് പാഴ്‌സല്‍ നല്‍കാം. പാഴവസ്തുക്കള്‍ സൂക്ഷിക്കുന്ന കടകള്‍ ആഴ്ചയില്‍ രണ്ട് ദിവസം പ്രവര്‍ത്തിക്കാം.