ഒഎന്‍വി സാഹിത്യ പുരസ്‌കാരം വേണ്ടെന്നുവെച്ച് തമിഴ് കവിയും ഗാനരചയിതാവുമായ വൈ രമുത്തു. വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് തീരുമാനം. ഒഎന്‍വി പുരസ്‌കാരത്തിന് പരിഗ ണിച്ചതിന് നന്ദിയെന്നും വൈരമുത്തു
ചെന്നൈ: ഒഎന്‍വി പുരസ്‌കാരം വേണ്ടെന്ന് തമിഴ് കവിയും ഗാനരചയിതാവുമായ വൈരമുത്തു. പുരസ്‌കാരത്തിന് പരിഗണിച്ചതില്‍ നന്ദിയുണ്ടെ ന്നും വൈരമുത്തു അറിയിച്ചു. വൈരമുത്തുവി നെതിരെ മീടൂ ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ അദ്ദേഹത്തിന് പുരസ്‌കാരം നല്‍കുന്നതി നെതിരെ സാംസ്‌കരിക പ്രവര്‍ത്തരും എഴുത്തുകാരം കടുത്ത പ്രതിഷേധമാണ് ഉയര്‍ത്തിയത്. ഇതേ തുടര്‍ന്ന് ഒ.എന്‍.വി.കള്‍ച്ചറല്‍ അക്കാദമി പ്രസിഡന്റ് അടൂര്‍ ഗോപാലകൃഷ്ണന്‍ പുരസ്‌കാരം നല്‍കുന്നത് പുന:പരിശോധിക്കുമെന്ന് ഇന്നലെ അറിയിച്ചിരുന്നു.
ഇതിന് പിന്നാലെയാണ് ഒഎന്‍വി പുരസ്‌കാരം വേണ്ടെന്നുള്ള വൈരമുത്തുവിന്റെ തീരുമാനം. തനിക്കെതിരെ നാളുകളായി വ്യാപകമായ ആരോപ ണങ്ങള്‍ ഉയരുന്നുണ്ട്. തന്റെ നിരപരാധിത്വം എല്ലാവര്‍ക്കും അറിയാം. തന്റെ സത്യസന്ധത എവിടെയും ഉരച്ചുനോക്കി തെളിയിക്കേണ്ടതല്ലലോ. ഈ സാഹചര്യത്തില്‍ ഒഎന്‍വി പുരസ്‌കാരം സ്വീകരിക്കുന്നില്ല. സമ്മാനതുകയായ മൂന്ന് ലക്ഷം രൂപ കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി യിലേക്ക് നല്‍കണമെന്ന് അഭ്യര്‍ത്ഥിക്കുന്നതായും വൈരമുത്തു പറഞ്ഞു.
പ്രഭാവര്‍മ, ആലങ്കോട് ലീലാകൃഷ്ണന്‍, അനില്‍ വള്ളത്തോള്‍ എന്നിവരടങ്ങിയ ജൂറിയായിരുന്നു വൈരമുത്തുവിന് പുരസ്‌കാരം നല്‍കാന്‍ തീരുമാനിച്ചത്. 17 സ്ത്രീകളാണ് വൈരമുത്തുവില്‍ നിന്ന് ലൈംഗിക ചൂഷണം നേരിട്ടുവെന്ന് ആരോപിച്ചിട്ടുള്ളത്.