നാല്‍ത്തിനാല് ദിവസത്തിനിടെ രാജ്യത്തെ ഏറ്റവും കുറഞ്ഞ പ്രതിദിനകണക്കാണ് ഇന്ന് പുറത്തു വന്നിരിക്കുന്നത്. സംസ്ഥാനങ്ങളില്‍ നടപ്പാക്കിയ ലോക്ഡൗണ്‍ ഉള്‍പ്പെടെ കടുത്ത നിയന്ത്രണങ്ങ ള്‍ ഫലം കാണുവെന്നതിന്റെ സൂചനയാണിതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം
ന്യൂഡല്‍ഹി : രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം കുറയുന്നു. സംസ്ഥാനങ്ങളില്‍ നടപ്പാക്കിയ ലോക്ഡൗണ്‍ ഉള്‍പ്പെടെ കടുത്ത നിയന്ത്രണ ങ്ങള്‍ ഫലം കാണുവെന്നതിന്റെ സൂചനയാണിതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം ചൂണ്ടിക്കാട്ടുന്നു. നാല്‍ത്തിനാല് ദിവസത്തിനിടെ രാജ്യത്തെ ഏറ്റവും കുറഞ്ഞ പ്രതിദിനകണക്കാണ് ഇന്ന് പുറത്തുവന്നിരിക്കുന്നത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചത് 1,86,364 പേര്‍ക്കാണ്.2,59,459 പേര്‍ ഈ സമ യത്തിനിടെ രോഗമുക്തി നേടി. 3,660 പേരാണ് മരിച്ചത്.ഇതുവരെ 2,75,55,457 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. ഇവരില്‍ 3,18,895 പേര്‍ രോഗബാധിതരായി മരിച്ചു. നിലവില്‍ 23,43,152 പേരാണ് ചികി ത്സയിലുള്ളത്. രോഗമുക്തി നിരക്ക് 90.34 ശതമാനമായി ഉയര്‍ന്നു.
രോഗ വ്യാപനം കുറയുന്നുണ്ടെങ്കിലും സജീവ കേസുകള്‍ ഇപ്പോഴും ഉയര്‍ന്ന നിലയിലായതിനാല്‍ ജൂണ്‍ 30 വരെ നിയന്ത്രണങ്ങള്‍ തുടരണമെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങ ള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം. പ്രതിദിന കേസുകളുടെ കാര്യത്തില്‍ തമിഴ്‌നാടാണ് മുന്നി ല്‍. 24 മണിക്കൂറിനിടെ 33,361 പേര്‍ക്കാണ് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചത്. കര്‍ണാടക 24214, കേരളം 24166, മഹാരാഷ്ട്ര 21273, ആന്ധ്രപ്ര ദേശ് 16167 , പശ്ചിമബംഗാള്‍ 13046 എന്നിങ്ങനെയാണ് തൊട്ടുപിന്നിലുള്ള സംസ്ഥാനങ്ങളിലെ കോവിഡ് കണക്ക്.
അതേസമയം, ഡല്‍ഹിയില്‍ ഇന്നലെ മാത്രം 153 പേര്‍ക്കാണ് മ്യൂക്കര്‍മൈക്കോസിസ് റിപ്പോര്‍ട്ട് ചെ യ്തത്. കോവിഡ് രൂക്ഷമായി ബാധിച്ച സംസ്ഥാ നങ്ങളില്‍ മഹാരാഷ്ട്രയാണ് മുന്നില്‍. ഇതുവരെ 5,672,180 പേര്‍ക്കാണ് സംസ്ഥാനത്ത് കോവിഡ് ബാധിച്ചത്. കര്‍ണാടക 2523998, കേരളം 2448554, തമിഴ്‌നാട് 1978621, ഉത്തര്‍പ്രദേശ് 1680684, ആന്ധ്രപ്രദേശ് 1643557 എന്നിങ്ങനെയാണ് മറ്റു സംസ്ഥാ നങ്ങളിലെ കണക്കുകള്‍.