ഹോട്ടല്‍ മുറി ബുക്ക് ചെയ്തത് ബിജെപി ജില്ലാ കമ്മിറ്റി ഓഫീസില്‍ നിന്നാണെന്ന് പൊലീസിന് മൊഴി നല്‍കിയ ഹോട്ടല്‍ ജീവനക്കാരന്‍ വെളിപ്പെടുത്തി
തൃശൂര്‍ : കൊടകര കുഴല്‍പ്പണ കവര്‍ച്ചാ കേസിലെ പ്രതികള്‍ക്ക് തൃശൂരില്‍ താമസ സൗകര്യമൊ രുക്കിയത് ബിജെപി ജില്ലാ നേതൃത്വമെന്ന് അന്വേഷണ സംഘത്തിന് വ്യക്തമായി. ഹോട്ടല്‍ മുറി ബുക്ക് ചെയ്തത് ബിജെപി ജില്ലാ കമ്മിറ്റി ഓഫീസില്‍ നിന്നാണെന്ന് പൊലീസിന് മൊഴി നല്‍കിയ ഹോട്ടല്‍ ജീവനക്കാരന്‍ വെളിപ്പെടുത്തി.
ഏപ്രില്‍ 2 ന് വൈകിട്ട് 7 മണിയോടെയാണ് ഹോട്ടല്‍ നാഷണല്‍ ടൂറിസ്റ്റ് ഹോമില്‍ മുറി ബുക്ക് ചെ യ്തത്. 215, 216 നമ്പര്‍ മുറികളാണ് ബുക്ക് ചെ യ്തത്. 215ല്‍ ധര്‍മ്മരാജനും 216ല്‍ ഷം ജീറും റഷീദും താമസിച്ചു. പണം കൊണ്ടുവന്നത് എര്‍ടിഗയില്‍ ആണ്. ധര്‍മ്മരാജന്‍ വന്നത് ക്രറ്റയില്‍ ആണ്. ജീവനക്കാരന്റെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തി. ഹോട്ടല്‍ രേഖകളും സി സി ടിവിയും അന്വേഷണ സംഘം കണ്ടെടുത്തു. ധര്‍മരാജി നേയും ഡ്രൈവര്‍ ഷംജീറിനേയും ഇന്ന് വീണ്ടും ചോദ്യം ചെയ്യും. പൊലീസ് ക്ലബില്‍ ഹാജരാകാന്‍ ഇരുവര്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
കേസില്‍ ബി ജെ പി സംഘടനാ ജനറല്‍ സെക്രട്ടറി എം.ഗണേഷ്, സംസ്ഥാന കമ്മിറ്റി ഓഫീസിന്റെ ചുമതലയുള്ള സെക്രട്ടറി ഗിരീഷ് എന്നിവരെ ചോദ്യം ചെയ്യാനുള്ള നീക്കവുമായി അന്വേഷണ സം ഘം മുമ്പോട്ട് പോകുകയാണ്. ഇരുവര്‍ക്കും നോട്ടീസ് നല്‍കി. രണ്ടു ദിവസത്തിനുള്ളില്‍ ഇരു വരും ഹാജരാകുമെന്നാണ് അന്വേഷണ സംഘം നല്‍കുന്ന സൂചന.
ഇന്നലെ ബിജെപി ആലപ്പുഴ ജില്ലാ ട്രഷറര്‍ കെ.ജി.കര്‍ത്തയെ ആലപ്പുഴയില്‍ ചോദ്യം ചെയ്തിരുന്നു. പ്രതികളുടെ മൊഴികളുടെയും ഫോണ്‍ രേഖ കളുടെയും അടിസ്ഥാനത്തിലാണ് ബി ജെ പി നേതാ ക്കളിലേക്ക് അന്വേഷണം എത്തുന്നത്.











