Web Desk
രാജ്യത്ത് കൊവിഡ് മഹാമാരി പടരുന്ന സാഹചര്യത്തില്‍ സുരക്ഷാ നടപടികളും മുന്‍കരുതലുകളും ശക്തമാക്കി അബുദാബി. കൊവിഡ് പ്രതിരോധ നടപടികളെ കുറിച്ചുളള അവബോധം വര്‍ധിപ്പിക്കുന്നതിനും കൊവിഡ് വ്യാപനം തടയുന്നതിനായുളള മുന്നറിയിപ്പ് നല്‍കുന്നതിനുമായി സൈക്കിള്‍ പട്രോളിംഗ് ആരംഭിച്ചു. അബുദാബി സാമ്പത്തിക വികസന വകുപ്പാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. കൊവിഡ് ഔട്ട്‌ലെറ്റുകളുടെ ഉടമകള്‍ കൊവിഡ് മുന്‍കരുതലുകള്‍ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പുവരുത്തുന്നതിനായും വാണിജ്യ സ്ഥലങ്ങള്‍ നിരീക്ഷിക്കുന്നതിനുമായി ഇന്‍സ്‌പെക്ടര്‍മാര്‍ സൈക്കിള്‍ പട്രോളിംഗ് നടത്തും. പഴുതകളടച്ചുളള സുരക്ഷാ ക്രമീകരണങ്ങളിക്കേണ് രാജ്യം നീങ്ങുന്നത്. സൈക്കിള്‍ ഉപയോഗിക്കുന്നത് വഴി തിരക്കേറിയ കടകളും കെട്ടിടങ്ങളും പരിശോധിക്കാന്‍ സാധിക്കുന്നുണ്ട്. കൂടാതെ കൊവിഡുമായി ബന്ധപ്പെട്ട് ലഭിക്കുന്ന പരാതികള്‍ക്ക് ഉടന്‍ നടപടികള്‍ ഉണ്ടാകുമെന്നും അധികൃതര്‍ വ്യക്തമാക്കി. ഈ രീതി സാമൂഹിക അകലം പാലിക്കുന്നതിനായി കട ഉടമകളെ നയിക്കുമെന്നും മാര്‍ക്കറ്റുകളിലെയും മറ്റും തിരക്ക് ഒഴിവാക്കുന്നതിനായി ഇന്‍സ്‌പെക്ടര്‍മാരെ സഹായിക്കുമെന്നും ഉന്നത വൃത്തങ്ങള്‍ അറിയിച്ചു. രാവിലെയും വൈകുന്നേരങ്ങളിലുമായിരിക്കും സൈക്കിള്‍ പട്രോളിംഗ് നടത്തുക.