കഴിഞ്ഞ 24 മണിക്കൂറില്‍ 4454 പേരാണ് കോവിഡിനെ തുടര്‍ന്ന് മരിച്ചത്. വൈറസ് ബാധ മൂലം മരിച്ചത് 3,03,720 പേരാണ്
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണം കൂടുന്നു. കഴിഞ്ഞ 24 മണിക്കൂ റില്‍ 4454 പേരാണ് കോവിഡിനെ തുടര്‍ന്ന് മരിച്ചത്. വൈറസ് ബാധ മൂലം മരിച്ചത് 3,03,720 പേരാ ണ്. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ അനുസരിച്ച് കഴിഞ്ഞ ദിവസം രോഗം ബാധി ച്ചവരുടെ എണ്ണം 2,22,315 ആണ്. ഞായറാഴ്ച്ച ഇത് 2,40,842 ആയിരുന്നു.
അതേസമയം, മരണ സംഖ്യ ഞായറാഴ്ച്ചത്തെ കണക്കിനേക്കാള്‍ കൂടുതലാണ്. 3,741 പേരായിരുന്നു ഞായറാഴ്ച്ചത്തെ കണക്ക് പ്രകാരം മരിച്ചത്. ഇന്ത്യയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 2,67,52,447ആയി. ഇതില്‍ 2,37,28,011 പേര്‍ രോഗമുക്തി നേടി. നിലവില്‍ 27,20,716പേരാണ് ചികിത്സയിലുള്ളത്.
തമിഴ്‌നാട്ടിലാണ് ഏറ്റവും കൂടുതല്‍ പ്രതിദിന കോവിഡ് കേസുകള്‍. 35483 പേര്‍ കഴിഞ്ഞ ദിവസം തമിഴ്‌നാട്ടില്‍ കോവിഡ് ബാധിച്ച് മരിച്ചു. കേരളം പട്ടികയില്‍ നാലാമതാണ്. മഹാരാഷ്ട്ര- 26,672, കര്‍ ണാടക- 25,979, കേരളം- 25,820, ആന്ധ്രപ്രദേശ്- 18,767 എന്നിങ്ങനെയാണ് ആദ്യ അഞ്ച് സംസ്ഥാന ങ്ങളിലെ പ്രതിദിന കണക്ക്. 59.7 ശതമാനം കോവിഡ് കേസുകളും ഈ അഞ്ച് സംസ്ഥാനങ്ങളില്‍ നിന്നാണ്.
ഇന്നലെ വരെയുള്ള കണക്ക് അനുസരിച്ച് 19,60,51,962 പേര്‍ വാക്‌സിന്‍ സ്വീകരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.











