എംഎല്‍എമാരുടെ സത്യപ്രതിജ്ഞയാണ് ഇന്നത്തെ അജണ്ട. പ്രോടെം സ്പീക്കര്‍ പിടിഎ റഹീമിന് മുന്നിലാണ് എംഎല്‍എമാര്‍ സത്യപ്രതിജ്ഞ ചെയ്യുക. അക്ഷരമാലാ ക്രമത്തി ലാണ് സത്യപ്രതി ജ്ഞ
തിരുവനന്തപുരം : പതിനഞ്ചാം കേരള നിയമസഭയുടെ ആദ്യ സമ്മേളനത്തിന് ഇന്ന് തുടക്കമാകും. എംഎല്‍എമാരുടെ സത്യപ്രതിജ്ഞയാണ് ഇന്നത്തെ അജണ്ട. പ്രോടെം സ്പീക്കര്‍ പിടിഎ റഹീമിന് മുന്നിലാണ് എംഎല്‍എമാര്‍ സത്യപ്രതിജ്ഞ ചെയ്യുക. അക്ഷരമാലാ ക്രമത്തിലാണ് സത്യപ്രതി ജ്ഞ.
ചരിത്രവിജയവുമായി തുടര്‍ച്ചയായി രണ്ടാമതും മുഖ്യമന്ത്രിയായി പിണറായിയുടെ നേതൃത്വത്തില്‍ തികഞ്ഞ ആത്മവിശ്വാസത്തോടെയാവും ഭരണപക്ഷം സഭയിലെത്തുക.പിണറായിയെ നേരിടാന്‍ പ്രതിപക്ഷനിരയില്‍ പുതിയ നായകനായി വിഡി സതീശന്‍ എത്തുന്നതാണ് മറ്റൊരു പ്രത്യേകത.
നാളെയാണ് സ്പീക്കര്‍ തെരഞ്ഞെടുപ്പ്. ഇടത് സ്ഥാനാര്‍ത്ഥി എംബി രാജേഷ് തെരഞ്ഞെടുക്കപ്പെ ടുമെന്ന് ഉറപ്പായിരിക്കെ പ്രതിപക്ഷം സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുമോ എന്ന് ഇന്നറിയാം. 28നാണ് ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം. ജൂണ്‍ നാലിനാണ് ബജറ്റ്. 14 വരെയാണ് സഭാ സമ്മേളനം.
അതേസമയം കോവിഡ് ബാധയും ക്വാറന്റീനും കാരണം ചില അംഗങ്ങള്‍ക്ക് തിങ്കളാഴ്ച സത്യപ്രതി ജ്ഞ ചെയ്യാനാവില്ല. കെ. ബാബു, എ. വിന്‍സെന്റ് എന്നിവര്‍ എത്താനാവില്ലെന്ന് അറിയിച്ചിട്ടുണ്ട്. ഇവരുടെ സത്യപ്രതിജ്ഞ പിന്നീട് നടക്കും.
പുതുതായി എത്തുന്നവര്‍ക്ക് സഭാ നടപടികള്‍ പരിചയപ്പെടുത്തേണ്ടതുണ്ട്. ഇവരെ ഒരുമിച്ചിരു ത്തുന്നത് ഒഴിവാക്കാന്‍ പഠനം ഓണ്‍ലൈനിലാക്കി യാലോ എന്ന് നിയമസഭാ സെക്രട്ടേറിയറ്റ് ആ ലോചിക്കുന്നുണ്ട്.
ജൂണ്‍ 4നാണ് പുതിയ സംസ്ഥാന ബജറ്റ് അവതരണം. 14 വരെ സഭ ചേരാനാണ് നിശ്ചയിച്ചിരി ക്കുന്നതെങ്കിലും കോവിഡിന്റെ പശ്ചാത്തലത്തില്‍ വോട്ട് ഓണ്‍ അക്കൗണ്ടും നാല് മാസത്തെ ധനവിനിയോഗ ബില്ലും പാസാക്കി നേരത്തെ സഭ പിരിഞ്ഞേക്കും.