പ്രതിപക്ഷ നേതാവായി വി ഡി സതീശനെ തെഞ്ഞെടുത്തതോടെ കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നല്ല മാറ്റം സൃഷ്ടിക്കുമെന്ന് ഉറപ്പാണെന്ന് ശശി തരൂര്‍
തിരുവനന്തപുരം : പ്രതിപക്ഷ നേതാവായി വി ഡി സതീശനെ തെഞ്ഞെടുത്തതോടെ കേരളത്തി ലെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നല്ല മാറ്റം സൃഷ്ടിക്കുമെന്ന് ഉറപ്പാണെന്ന് ശശി തരൂര്‍ എംപി.
സോഷ്യോളജിയിലും നിയമത്തിലും ബിരുദധാരിയായ വി.ഡി സതീശന്‍ കെ എസ് യു വിലും എ ഐ സി സി യിലും വളരെ സജീവമായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
പ്രതിപക്ഷ എംഎല്‍എ എന്ന നിലക്ക് ഇതിന് മുമ്പും വളരെ നന്നായി പ്രവര്‍ത്തിച്ച അദ്ദേഹം ഒരു മികച്ച പാര്‍ലമെന്ററിയന്‍ കൂടിയാണ്. അദ്ദേഹ ത്തിന് എല്ലാവിധ ഭാവുകങ്ങളും ആശംസകളും നേരുന്നുവെന്ന് ശശി തരൂര്‍ പറഞ്ഞു.