പതിമൂന്നാം നമ്പര്‍ അപശകുനമായി വിലയിരുത്തി മാറ്റി നിര്‍ത്തുന്ന പതിവ് തുടരുകയാണ് പിണറായി നേതൃത്വം നല്‍കുന്ന രണ്ടാം മന്ത്രിസഭയിലും
തിരുവനന്തപുരം : പതിമൂന്നാം നമ്പര്‍ സ്റ്റേറ്റ് കാര്‍ ഇത്തവണയും ആര്‍ക്കും വേണ്ട. പതിമൂന്നാം നമ്പര്‍ അപശകുനമായി വിലയിരുത്തി മാറ്റി നിര്‍ത്തുന്ന പതിവ് തുടരുകയാണ് പിണറായി നേതൃ ത്വം നല്‍കുന്ന രണ്ടാം മന്ത്രിസഭയിലും. കഴിഞ്ഞ പിണറായി സര്‍ക്കാരിന്റെ തുടക്കത്തിലും പതി മൂന്നാം നമ്പര്‍ കാര്‍ ആരുമെടുക്കാത്തത് വിവാദമായിരുന്നു.
കഴിഞ്ഞ മന്ത്രിസഭയുടെ കാലത്ത് സിപിഐ മന്ത്രി പി തിലോത്തമനായിരുന്നു 13ാം നമ്പര്‍ കാര്‍ ഉപയോഗിക്കേണ്ടിയിരുന്നത്. എന്നാല്‍ അദ്ദേഹം 14ാം നമ്പര്‍ കാറിലേക്ക് എത്തി. ഇത് ചര്‍ച്ചയാ യതോടെയാണ് ധനമന്ത്രി തോമസ് ഐസക്ക് 13ാം നമ്പര്‍ കാര്‍ ഏറ്റെടുത്തു.
കൂടുതല്‍ മന്ത്രിമാരും ഈശ്വര നാമത്തിലല്ലാതെ സഗൗരവമാണ് സത്യപ്രതിജ്ഞ ചെയ്തതെങ്കിലും പതിമൂന്നാം നമ്പറില്‍ അപശകുനം കാണുക യാണ് മന്ത്രിമാര്‍. ടൂറിസം വകുപ്പാണ് മന്ത്രിമാര്‍ക്ക് കാര്‍ നല്‍കുന്നത്. ഇക്കുറി മന്ത്രിമാര്‍ക്കായി പതിമൂന്നാം നമ്പര്‍ കാര്‍ തയാറാക്കിയെങ്കിലും സത്യപ്ര തിജ്ഞ കഴിഞ്ഞ് ആ കാറില്‍ കയറാന്‍ ആളില്ലാതായി.
2011ലെ യുഡിഎഫ് സര്‍ക്കാരിലും 13ാം നമ്പര്‍ കാര്‍ മന്ത്രിമാര്‍ മാറ്റി നിര്‍ത്തിയിരുന്നു. 2006ല്‍ വിഎസ് സര്‍ക്കാരിന്റെ കാലത്ത് 13ാം നമ്പര്‍ സ്റ്റേറ്റ് കാര്‍ മന്ത്രി വാഹനമായി. എംഎ ബേബിയാണ് അന്ന് അന്ധവിശ്വാസങ്ങളെ തള്ളി ഈ നമ്പര്‍ കാര്‍ ഒപ്പം കൂട്ടിയത്.