സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കുന്നവരുടെ എണ്ണം പരമാവധി കുറയ്ക്കുന്നത് പരിഗണിക്ക ണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശം. എംഎല്‍എ മാരുടെ ഭാര്യമാര്‍ അടക്കമുള്ള ബന്ധുക്കളെ ചടങ്ങില്‍ പങ്കെടുക്കുന്നതില്‍ നിന്ന് ഒഴിവാക്കാന്‍ ശ്രമിക്കണമെന്നും കോടതി നിര്‍ദേശം നല്‍കി
കൊച്ചി: ട്രിപ്പിള്‍ ലോക്ഡൗണ്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കുന്നവരുടെ എണ്ണം പരമാവധി കുറയ്ക്കു ന്നത് പരിഗണിക്കണമെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി. എംഎല്‍എമാരുടെ ഭാര്യമാര്‍ അടക്കമുള്ള ബന്ധുക്കളെ ചടങ്ങില്‍ പങ്കെടുക്കു ന്നതില്‍ നിന്ന് ഒഴിവാക്കാന്‍ ശ്രമിക്കണം. കോവിഡ് ചട്ടങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും കോടതി നിര്‍ദേശിച്ചു.
കോവിഡ് വ്യാപനം രൂക്ഷമായിരിക്കെ എല്ലാ എംഎല്‍എമാരുടെയും കുടുംബങ്ങളെ ചടങ്ങിന് ക്ഷണിച്ചതിന്റെ ഔചിത്യം മനസിലാകുന്നില്ലെന്ന് കോടതി അഭിപ്രായപ്പെട്ടു.പ്രത്യേക ക്ഷണിതാ ക്കളുടെ കാര്യത്തില്‍ സര്‍ക്കാര്‍ കൃത്യമായ വിവരം നല്‍കിയില്ലെന്നും കോടതി വിമര്‍ശിച്ചു. ബംഗാളി ലും, തമിള്‍ നാട്ടിലും കുറഞ്ഞ ആളുകളെ വെച്ച് സത്യപ്രതീജ്ഞ നടന്നിട്ടുണ്ടെന്നും കോടതി അഭിപ്രായപ്പെട്ടു.
വിവിധ രാഷ്ട്രീയ കക്ഷി നേതാക്കള്‍ അടക്കമുള്ള പ്രത്യേക ക്ഷണിതാക്കള്‍ പങ്കെടുക്കേണ്ടതുണ്ടോ എന്ന കാര്യത്തില്‍ ചീഫ് സെക്രട്ടറി തീരുമാനമെടുക്കണം. ചടങ്ങ് നടത്താനാവശ്യമായ ഉദ്യോഗസ്ഥര്‍ മാത്രമേ പങ്കെടുക്കാവു.വിവിധ രാഷ്ട്രീയ കക്ഷികളുടെ നേതാക്കള്‍ അടക്കമുള്ള പ്രത്യേക ക്ഷണി താക്കള്‍ പങ്കെടുക്കേണ്ടത് ഉണ്ടോ എന്ന കാര്യത്തില്‍ ചീഫ് സെക്രട്ടറി തീരുമാനമെടുക്കണം. മറ്റ് പ്ര ത്യേക ക്ഷണിതാക്കളുടെ കാര്യത്തിലും ചീഫ് സെക്രട്ടറി തീരുമാനമെടുക്കണം. കോവിഡ് വ്യാപ നം ഒഴിവാക്കുന്നതിന് ചടങ്ങില്‍ എത്തുന്നവരുടെ എണ്ണം പരമാവധി കുറയ്ക്കണമെന്നും കോടതി നിര്‍ ദ്ദേ ശിച്ചു.
സത്യപ്രതിജ്ഞാ ചടങ്ങില്‍ ആളുകളുടെ എണ്ണം കുറയ്ക്കണമെന്ന ഹരജിയിലാണ് കോടതിയുടെ ഇടപെടല്‍. ട്രിപ്പിള്‍ ലോക് ഡൗണ്‍ നിലനില്‍ക്കേ 500 ലേറെ പേരെ പങ്കെടുപ്പിച്ചുള്ള പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞയ്‌ക്കെതിരെ തൃശൂരിലെ ചികില്‍സാ നീതി സംഘടന ജനറല്‍ സെക്രട്ടറി ഡോ. കെ. ജെ പ്രിന്‍സാണ് ഹര്‍ജി നല്‍കിയത്.











