2016ല്‍ അവരെ മന്ത്രിയാക്കാന്‍ തീരുമാനിച്ചപ്പോള്‍ പരിചയം ഇല്ലാത്തതിനാല്‍ ആരോഗ്യ വകു പ്പ് വേണ്ടെന്നായിരുന്നു ശൈലജ കോടിയേരിയോട് പറഞ്ഞത്. അപ്രധാനമായ വകുപ്പ് മതിയെന്ന് പറഞ്ഞപ്പോള്‍ കോടിയേരിയാണ് ഊര്‍ജം പകര്‍ന്നതെന്ന് എം വി ജയരാജന്‍
കണ്ണൂര്‍: പാര്‍ട്ടി നല്‍കിയ കരുത്താണ് ശൈലജയെ മികച്ച മന്ത്രിയാക്കിയതെന്നും ശൈലജയുടെ വിജയം കൂട്ടായ്മയുടെ വിജയമാണെന്നും സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍.
2016ല്‍ അവരെ മന്ത്രിയാക്കാന്‍ തീരുമാനിച്ചപ്പോള്‍ പരിചയം ഇല്ലാത്തതിനാല്‍ ആരോഗ്യ വകു പ്പ് വേണ്ടെന്നായിരുന്നു ശൈലജ കോടിയേരിയോട് പറഞ്ഞത്. അപ്രധാനമായ വകുപ്പ് മതിയെന്ന് പറ ഞ്ഞപ്പോള്‍ കോടിയേരിയാണ് ഊര്‍ജം പകര്‍ന്നത്. അന്ന് കെ കെ ശൈലജയും പുതുമുഖമായി രു ന്നുവെന്നാണ് എം വി ജയരാജന്റെ ഓര്‍മ്മപ്പെടുത്തല്‍.
ശൈലജയെ പൊലെ തന്നെ ഇ പി ജയരാജനും, തോമസ് ഐസക്കും, ടി പി രാമകൃഷ്ണനുമെല്ലാം മികച്ച മന്ത്രിമാരായിരുന്നുവെന്നും എംവി ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.











