ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും വാക്സീന്‍ നല്‍കാന്‍ ഐസിഎംആറിന്റെ അനുമതി തേടുമെന്നും മുഖ്യമന്ത്രി. അവര്‍ക്ക് വാക്സീന്‍ നല്‍കുന്നതില്‍ കുഴപ്പമില്ലെന്ന് വിദഗ്ധ്ദര്‍ അഭിപ്രായപ്പെടുന്നത്. നാഷണല്‍ ടെക്നിക്കല്‍ അഡൈ്വസറി ഗ്രൂപ്പും നീതി ആയോഗും ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിന് ശുപാര്‍ശ നല്‍കിയിട്ടുണ്ട്. അതി നാല്‍ വാക്സിന്‍ നല്‍കാന്‍ അനുമതി ചോദിച്ച് ഐസിഎംആരുമായി ബന്ധപ്പെടുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി
തിരുവനന്തപുരം : സംസ്ഥാനത്ത് ടെസ്റ്റ് പോസിറ്റിവിറ്റി നിക്ക് കുറഞ്ഞുവരുന്നത് ആശ്വാസാ കര മാണെന്ന് മുഖ്യമന്ത്രിപിണറായി വിജയന്‍. രോഗവ്യാപനത്തിന്റെ ഉച്ചസ്ഥായി കടന്നുപോയി എന്ന അനുമാനത്തിലാണ് വിദദ്ധര്‍. എന്നാല്‍, അത് ജാഗ്രത കൈവിടാനുള്ള പച്ചക്കൊടിയല്ല. സംസ്ഥാ നത്ത് ലോക്ക്ഡൗണിന് മുന്‍പ് നടപ്പാക്കിയ വാരാന്ത്യ നിയന്ത്രണവും രാത്രി കര്‍ഫ്യുവൂം പൊതുജാ ഗ്രതയും ഗുണം ചെയ്തു. ഒരു ദിവസം കണ്ടെത്തുന്ന രോഗവ്യാപനം ആ ദിവസത്തിന് ഒന്നു മുതല്‍ ഒന്നര ആഴ്ച വരെ മുന്‍പ് ബാധിച്ചതായതിനാല്‍ ലോക്ക്ഡൗണ്‍ എത്ര കണ്ട് ഫലം ചെയ്തു എന്ന് ഇനിയുള്ള ദിവസങ്ങളില്‍ അറിയാമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇന്നത്തെ അവലോകന യോഗം നിലവിലെ സ്ഥിതി വിലയിരുത്തി. കോവിഡ് വാക്സിനുള്ള ആഗോള ടെണ്ടര്‍ നടപടി ഇന്ന് തുടങ്ങും, കേരളം മൂന്ന് കോടി ഡോസ് വാക്സിന്‍ വാങ്ങും. ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും വാക്സീന്‍ നല്‍കാന്‍ ഐസിഎംആറിന്റെ അനുമതി തേടുമെന്നും മുഖ്യ മന്ത്രി പറഞ്ഞു. ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും നിലവില്‍ വാക്സിന്‍ നല്‍കുന്നില്ല. അവരില്‍ വാക്സിന്‍ പരീക്ഷണം നടക്കുന്നതിനാലായിരുന്നു ഇത്. അവര്‍ക്ക് വാക്സീന്‍ നല്‍കുന്നതില്‍ കുഴപ്പമില്ലെന്ന് വിദഗ്ധ്ദര്‍ അഭിപ്രായപ്പെടുന്നത്.
ഇന്ത്യയില്‍ നാഷണല്‍ ടെക്നിക്കല്‍ അഡൈ്വസറി ഗ്രൂപ്പും നീതി ആയോഗും ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിന് ശുപാര്‍ശ നല്‍കിയിട്ടുണ്ട്. അതി നാല്‍ വാക്സിന്‍ നല്‍കാന്‍ അനുമതി ചോദിച്ച് ഐസിഎംആരുമായി ബന്ധപ്പെടും. കോവിഡ് കാരണം ഗര്‍ഭകാല പരിശോധന കൃത്യമായി നട ക്കാത്ത സ്ഥിതിയുണ്ട്. രക്തത്തിലെ ഗ്ലൂക്കോസ് രക്തസമ്മര്‍ദ്ദം എന്നിവ വാര്‍ഡ് സമിതിയിലെ ആശവര്‍ക്കര്‍മാരെ മുന്‍നിര്‍ത്തി പരിശോധിക്കും.
18 മുതല്‍ 44 വയസ്സ് വരെയുള്ളവര്‍ക്കുള്ള കോവിഡ് വാക്സിനേഷന്‍ ഇന്ന് ആരംഭിച്ചു. ഈ പ്രായ ത്തിലുള്ള ഗുരുതര രോഗങ്ങളുള്ളവര്‍ക്കാണ് ആദ്യം വാക്സിന്‍ നല്‍കുക. അവര്‍ കേന്ദ്രസര്‍ക്കാരി ന്റെ കോവിന്‍ വെബ് സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത ശേഷം അവിടെ നിന്നും ലഭിച്ച വിവരങ്ങള്‍ വച്ച് കോവിഡ് കേരള വാക്സിനേഷന്‍ പേജിലും രജിസ്റ്റര്‍ ചെയ്ത് ആവശ്യമായ വിവരങ്ങള്‍ കൊടുക്കണം. ആ വെബ് സൈറ്റില്‍ നിന്നും രജിസ്റ്ററില്‍ ചെയ്ത ഫോം ഒരു രജിസ്റ്റ്ഡ് മെഡിക്കല്‍ പ്രാക്ടീഷണറെ ഒപ്പീടിച്ച് കാണിക്കേണ്ടതാണ്. അല്ലാതെ മറ്റു രേഖകള്‍ സമര്‍പ്പിച്ചാല്‍ അപേക്ഷകള്‍ തള്ളിപ്പോകും എന്നോര്‍ക്കണം. ഇതുവരെ 50178 പേരാണ് അപേക്ഷ സമര്‍പ്പിച്ചത്. അതില്‍ 45525 അപേക്ഷകള്‍ വെരിഫൈ ചെയ്തു- മുഖ്യമന്ത്രി വ്യക്തമാക്കി.